കേരളം

ഇ ശ്രീധരന്റെ കാൽകഴുകി, സാഷ്ടാംഗം പ്രണമിച്ച് പ്രവർത്തകർ; വിമർശനം രൂക്ഷം

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്; ബിജെപി സ്ഥാനാർഥി ഇ ശ്രീധരന്റെ കാൽകഴുകി തുടയ്ക്കുന്ന പ്രവർത്തകന്റെ ചിത്രം പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനം രൂക്ഷമാകുന്നു. പ്രചാരണത്തിനെത്തിയ പാലക്കാട്ടെ സ്ഥാനാർഥി ശ്രീധരന്റെ കാൽ കഴുകുകയും സാഷ്ടാം​ഗം പ്രണമിക്കുകയും ചെയ്യുന്ന പ്രവർത്തകരുടെ ചിത്രങ്ങളാണ് ചർച്ചയാലുന്നത്.

രൂക്ഷ വിമർശനങ്ങളാണ് ഇതിനെതിരെ ഉയരുന്നത്. പ്രാചീന കാലത്തെ സാസ്കാരിക മൂല്യങ്ങളാണ് ചിത്രം ഉയര്‍ത്തുന്നതെന്നും ജാതീയതയും സവര്‍ണ മനോഭാവവുമാണ് ഇതിലൂടെ പ്രകടമാകുന്നതെന്നുമാണ് വിമർശനം. ചിത്രങ്ങൾ ഇടത്, കോണ്‍ഗ്രസ് അനുകൂല പ്രൊഫൈലുകളിത് വ്യാപകമായി പങ്കുവച്ചിട്ടുമുണ്ട്. എന്നാല്‍ വിവാദങ്ങളോട് പ്രതികരണത്തിനില്ലെന്ന നിലപാടിലാണ് ബിജെപി.

ഇ. ശ്രീധരന്‍റെ വരവോടെ ശക്തമായ ത്രികോണ മത്സരമാണ് പാലക്കാട് നടക്കുക. മൂന്നാമൂഴം തേടുന്ന കോണ്‍ഗ്രസിലെ ഷാഫി പറന്പിലും സിപിഎമ്മില്‍ നിന്നും സിപി. പ്രമോദുമാണ് മുഖ്യ എതിരാളികള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ