കേരളം

'ഒരു വീട്ടില്‍ ഒരാള്‍ക്ക് ജോലി, ലൗ ജിഹാദ് തടയാന്‍ നിയമം' ; വാഗ്ദാനങ്ങളുമായി ബിജെപി ; പ്രകടനപത്രിക ഇന്ന് പുറത്തിറക്കും 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. വൈകീട്ട് മൂന്നിന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ ആണ് പ്രകടനപത്രിക പുറത്തിറക്കുക. ഒരു വീട്ടില്‍ ഒരാള്‍ക്ക് ജോലി എന്നതാകും പ്രധാന വാഗ്ദാനം. 

ശബരിമലയിലെ ആചാരസംരക്ഷണത്തിനായി നിയമം കൊണ്ടുവരുമെന്ന വാഗ്ദാനം പ്രകടന പത്രികയില്‍ ഉണ്ടാകും. ക്ഷേത്രങ്ങളുടെ നടത്തിപ്പ് ദേവസ്വം ബോര്‍ഡുകളില്‍ നിന്ന് മാറ്റി വിശ്വാസികള്‍ക്ക് നല്‍കും. എന്‍ഡിഎ അധികാരത്തില്‍ വന്നാല്‍ കര്‍ണാടക മോഡലില്‍ വിശ്വാസികളുടേതായ ദേവസ്വം ഭരണസമിതി രൂപീകരിക്കും.

ലൗ ജിഹാദ് തടയാന്‍ ഉത്തര്‍പ്രദേശ് മോഡല്‍ നിയമനിര്‍മ്മാണം നടത്തുമെന്ന വാഗ്ദാനവും പ്രകടനപത്രികയില്‍ ഉണ്ടാകും. അന്യാധീനപ്പെട്ട ക്ഷേത്രഭൂമി തിരിച്ചുപിടിക്കുമെന്ന പ്രഖ്യാപനവും ഇക്കുറിയും ബിജെപി പ്രകടന പത്രികയില്‍ ഇടംപിടിച്ചേക്കും. ബംഗാളിലും അസമിലും ബിജെപി കഴിഞ്ഞദിവസം പ്രകടന പത്രിക പുറത്തിറക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ