കേരളം

ഇരട്ടവോട്ടുള്ളവരെ വിലക്കണം ; രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇരട്ടവോട്ടുള്ളവരെ വിലക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. ഇരട്ട വോട്ട് ഉള്ളവരുടെ വോട്ടുകള്‍ മരവിപ്പിക്കണം. അവരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്നും ചെന്നിത്തല ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. 

ക്രമക്കേടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി വേണം. ഗുരുതരമായ സംഭവത്തില്‍ കോടതി ഇടപെടണം. അഞ്ചുവട്ടം തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിട്ടും നടപടിയുണ്ടായില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു. 

അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ ഇരട്ടവോട്ടുകള്‍ മരവിപ്പിക്കുന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിയമ തടസ്സങ്ങള്‍ ഉള്ള പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചത്.

ഇരട്ടവോട്ടുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇരട്ടവോട്ടുകള്‍ സ്ഥിരീകരിച്ച കമ്മീഷന്‍ ഇതിനെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. സംസ്ഥാനത്ത് 1,09,693 ഇരട്ട വോട്ടുകള്‍ വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്നാണ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഞാന്‍ ഇതാ തിരിച്ചെത്തിയിരിക്കുന്നു, ഏകാധിപത്യം തകര്‍ത്ത് ജനാധിപത്യം തിരികെ പിടിക്കണം'

കെജരിവാള്‍ പുറത്തിറങ്ങി, ജയിലിന് മുന്നില്‍ ആഘോഷം

സംസ്ഥാനത്തെ ആശുപത്രികളില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന, കണ്ടെത്തിയത് 1,810 നിയമലംഘനങ്ങള്‍

പ്രതിഭയുടെ സവിശേഷ അടയാളം! ഡൊമിനിക്ക് തീം ടെന്നീസ് മതിയാക്കുന്നു

നിരവധി ക്രിമിനൽ, ലഹരി മരുന്ന് കേസുകൾ; യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു