കേരളം

ഇരട്ടവോട്ടുള്ളവര്‍ ഒരു വോട്ട് മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് ഉറപ്പാക്കണം : തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ഇരട്ടവോട്ടുള്ളവര്‍ ഒരു സ്ഥലത്തുമാത്രം വോട്ടു ചെയ്തിട്ടുള്ളൂ എന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് കോടതി ഇടക്കാല ഉത്തരവിലൂടെ നിര്‍ദേശം നല്‍കിയത്. ഇതിന് ആവശ്യമായ നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. 

വോട്ടര്‍പട്ടികയില്‍ ഒന്നിലധികം സ്ഥലത്ത് പേരുള്ളവര്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കണം. ജനാധിപത്യ പ്രക്രിയയില്‍ ഒരു വോട്ട് മാത്രമേ ചെയ്യാവൂ എന്നത് അനിവാര്യമാണ്. ഒരാള്‍ ഒരു സ്ഥലത്തു നിന്നും മാറി മറ്റൊരു സ്ഥലത്ത് പേരു ചേര്‍ക്കുമ്പോള്‍ ആദ്യ സ്ഥലത്തെ പേര് റദ്ദാക്കാന്‍ മാര്‍ഗമില്ലേ എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. 


ഓണ്‍ലൈന്‍ സംവിധാനം വഴി വോട്ടു ചേര്‍ക്കുമ്പോള്‍, പഴയ സ്ഥലത്ത് വോട്ടുള്ളവര്‍ക്ക്, അവരുടെ പഴയ ബൂത്തിലെ വോട്ട് ഓട്ടോമാറ്റിക്കായി ഡിലീറ്റായി പോകാനുള്ള സാങ്കേതിക സംവിധാനം ഇല്ലേയെന്നും കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചു. സംസ്ഥാനത്ത് നാലു ലക്ഷത്തി നാല്‍പ്പത്തി രണ്ടായിരത്തിലേറെ ഇരട്ട വോട്ടുകളുണ്ടെന്നാണ് രമേശ് ചെന്നിത്തല ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം