കേരളം

വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം; നേപ്പാളില്‍ കുടുങ്ങി ധര്‍മജന്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ബാലുശ്ശേരി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ ധര്‍മജന്‍ ബോള്‍ഗാട്ടി നേപ്പാളില്‍ കുടുങ്ങി. നാളെ വോട്ടെണ്ണല്‍ നടക്കാനിരിക്കെ, അദ്ദേഹത്തിന് നാട്ടില്‍ തിരിച്ചെത്താന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പായിട്ടില്ല. 

വോട്ടെണ്ണലിനുവേണ്ടി കോഴിക്കോട്ടെത്താന്‍ ധര്‍മജന്‍ ദിവസങ്ങളായി ശ്രമിച്ചുവരികയാണ്. ഞായറാഴ്ച കാഠ്മണ്ഡുവില്‍നിന്ന് ഇന്ത്യന്‍ അതിര്‍ത്തിവരെ ഹെലികോപ്ടറില്‍വന്ന ശേഷം  റോഡ് മാര്‍ഗം ഡല്‍ഹിയിലെത്താനാണു ശ്രമം. ഇതു സാധ്യമായാലും ഒരാഴ്ചയോളം ക്വാറന്റൈനില്‍ കഴിയേണ്ടിവരും. 

കോവിഡ് രണ്ടാംതരംഗത്തെ തുടര്‍ന്ന് ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് പല രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തയിരുന്നു. എന്നാല്‍ യുഎഇ അടക്കമുള്ള രാജ്യങ്ങളിലേക്ക് കാഠ്മണ്ഡു വഴി പോവാനുള്ള സൗകര്യം ഏപ്രില്‍ ആദ്യവാരങ്ങളില്‍ ഉണ്ടായിരുന്നു. അതിര്‍ത്തി കടന്ന് നിരവധി ഇന്ത്യാക്കാര്‍ നേപ്പാളില്‍ എത്തുകയും അവിടെനിന്ന് മറ്റു രാജ്യങ്ങളിലേക്ക് പോവുകയും ചെയ്തതോടെയാണ് നേപ്പാള്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം