കേരളം

ബിജെപിയുടെ അക്കൗണ്ട് പൂട്ടി; നേമത്ത് ചെങ്കൊടി നാട്ടി ശിവന്‍കുട്ടി, മുരളീധരന്‍ മൂന്നാം സ്ഥാനത്ത് 

സമകാലിക മലയാളം ഡെസ്ക്

സംസ്ഥാനത്ത് ബിജെപി ആകെയുണ്ടായിരുന്ന നിയമസഭ സീറ്റും നഷ്ടമായി. നേമത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക് വിജയം. അവസാനം വരെ നീണ്ടുനിന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവിലാണ് വി ശിവന്‍കുട്ടി മണ്ഡലം തിരിച്ചു പിടിച്ചത്.  രണ്ടായിരത്തിലേറെ വോട്ടിനാണ് ശിവന്‍കുട്ടി വിജയിച്ചത്. 

സ്റ്റാര്‍ മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനാത്തായിരുന്നു നേമം മണ്ഡലം. ബിജെപിയും യുഡിഎഫും തമ്മിലാണ് പോരാട്ടമെന്ന് പ്രഖ്യാപിച്ച എത്തിയ കെ മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 

തുടക്കം മുതല്‍ മൂന്നാം സ്ഥാനത്തായിരുന്നു കെ മുരളീധരന്‍. മത്സരം ശിവന്‍കുട്ടിയും കുമ്മനവും തമ്മില്‍. ആദ്യം റൗണ്ടുകളില്‍ ശിവന്‍കുട്ടി മുന്നില്‍ നിന്നപ്പോള്‍ പിന്നീട് കുമ്മനം ലീഡ് ചെയ്തു. എന്നാല്‍ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങള്‍ എണ്ണിത്തുടങ്ങിയതോടെ കളി എല്‍ഡിഎഫിന് അനുകൂലമായി. നൂറ് സീറ്റ് നേടി അധികാരത്തില്‍ എത്തിയതില്‍, സിപിഎം ഏറ്റവും വിലകല്‍പ്പിക്കുന്ന വിജയമായി മാറി നേമത്തെ ശിവന്‍കുട്ടിയുടെ ചരിത്ര വിജയം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

'അവന്‍ ഞങ്ങളുടെ മരുമകന്‍': വിരാട് കോഹ്‌ലിയെക്കുറിച്ച് ഷാരുഖ് ഖാന്‍

കൈയില്‍ 11,000 രൂപയുണ്ടോ?, പുതിയ സ്വിഫ്റ്റിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു; വിശദാംശങ്ങള്‍

4500 രൂപയ്ക്ക് ചെരിപ്പുവാങ്ങി, ഒരു മാസത്തിൽ പൊട്ടി; വിഡിയോയുമായി നടി കസ്തൂരി

'ടീസറിലെ ഗാനം പിന്‍വലിക്കണം'; രജനീകാന്തിന്റെ 'കൂലി'ക്കെതിരെ ഇളയരാജ; നിര്‍മാതാക്കള്‍ക്ക് നോട്ടീസ്