കേരളം

കോഴിക്കോട് സൗത്തില്‍ മൂന്ന് കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് കോവിഡ്; അതീവ ജാഗ്രതയില്‍ അധികൃതര്‍ 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വോട്ടെണ്ണലിന് നിമിഷങ്ങള്‍ മാത്രം അവശേഷിക്കേ, കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മൂന്ന് കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൗണ്ടില്‍ സെന്ററില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ അതീവ ജാഗ്രതയിലാണ് അധികൃതര്‍. 

കോഴിക്കോട് സൗത്തില്‍ മുസ്ലീംലീഗിന്റെ നൂര്‍ബീന റഷീദും ഐഎന്‍എല്ലിന്റെ അഹമ്മദ് ദേവര്‍കോവിലും തമ്മിലാണ് മുഖ്യമായി പോരാട്ടം. കനത്ത വെല്ലുവിളി ഉയര്‍ത്തി ബിജെപിയുടെ നവ്യഹരിദാസും മത്സരരംഗത്തുണ്ട്. രാവിലെ എട്ടുമണിമുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയോടെ ജനവിധിയുടെ ഏകദേശ രൂപം ലഭിക്കും. 

957 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ നിയമസഭയിലേക്ക് മത്സരിച്ചത്.  തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. എട്ടരയ്ക്ക് ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങും. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക. 

ലീഡ് നില തെരഞ്ഞെടുപ്പ് കമ്മീഷന്റെ എന്‍കോര്‍ എന്ന സോഫ്റ്റ്‌വെയറിലാണ് അപ്ലോഡ് ചെയ്യുന്നത്. പിന്നീട് വെബ്‌സൈറ്റിലേക്കും അപ്‌ഡേറ്റ് ചെയ്യും. കഴിഞ്ഞതവണ ട്രെന്‍ഡ് എന്ന സോഫ്റ്റ്‌വെയറിലായിരുന്നുവെങ്കിലും ഇത്തവണ അതില്ല. പകരമുള്ള സോഫ്റ്റ്‌വെയര്‍ വഴി വിവരം നല്‍കുമെന്നാണ് കമ്മീഷന്റെ വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന