കേരളം

തൃപ്പൂണിത്തുറയില്‍ എം സ്വരാജ് പിന്നില്‍, വടക്കാഞ്ചേരിയില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളിക്ക് ലീഡ്; തവന്നൂരില്‍ കെ ടി  ജലീല്‍ രണ്ടാമത് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  കടുത്ത പോരാട്ടം നടക്കുന്ന തൃപ്പൂണിത്തുറയിലും പട്ടാമ്പിയിലും യുഡിഎഫ് മുന്നില്‍. തൃപ്പൂണിത്തുറയില്‍ സിറ്റിങ് എംഎല്‍എയായ എം സ്വരാജിനെ തോല്‍പ്പിച്ച് മണ്ഡലം തിരിച്ചുപിടിക്കാന്‍ വീണ്ടും രംഗത്തിറങ്ങിയ കോണ്‍ഗ്രസ് നേതാവ് കെ ബാബുവാണ് മുന്നിട്ടുനില്‍ക്കുന്നത്. പട്ടാമ്പിയില്‍ സിപിഐയുടെ മുഹമ്മദ് മുഹസിന്‍ പിന്നിലാണ്. കോണ്‍ഗ്രസിന്റെ റിയാസ് മുക്കോളിയാണ് മുന്നിട്ട് നില്‍ക്കുന്നത്. പ്രബലരായ സ്ഥാനാര്‍ത്ഥികള്‍ കൊണ്ട് തെരഞ്ഞെടുപ്പില്‍ തന്നെ എല്ലാവരും ഉറ്റുനോക്കുന്ന തൃത്താലയില്‍ എം ബി രാജേഷാണ് മുന്നിട്ടുനില്‍ക്കുന്നത്. മണ്ഡലം നിലനിര്‍ത്താന്‍ ശക്തമായ പോരാട്ടം കാഴ്ചവെയ്ക്കുന്ന ബല്‍റാമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. വടക്കാഞ്ചേരിയില്‍ എല്‍ഡിഎഫിന്റെ സേവ്യര്‍ ചിറ്റിലപ്പിള്ളിയാണ് മുന്നിട്ട് നില്‍ക്കുന്നത്. സിറ്റിങ് എംഎല്‍എ അനില്‍ അക്കരെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.

വോട്ടെടണ്ണര്‍ രണ്ടമണിക്കൂറിലേക്ക് കടക്കുമ്പോള്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മൂന്നിടത്താണ് ലീഡ് ഉയര്‍ത്തുന്നത്. പാലക്കാട്, നേമം, തൃശൂര്‍ എന്നിവിടങ്ങളിലാണ് എന്‍ഡിഎ മുന്നിട്ടുനില്‍ക്കുന്നത്. പാലക്കാട് ഇ ശ്രീധരനും തൃശൂരില്‍ സുരേഷ് ഗോപിയും നേമത്ത് കുമ്മനവുമാണ് ലീഡ് ഉയര്‍ത്തുന്നത്. മലപ്പുറത്ത് നാലിടത്ത് എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുകയാണ്. എന്നാല്‍ മന്ത്രി കെ ടി ജലീല്‍ തവന്നൂരില്‍ പിന്നിലാണ്. വയനാട്ടില്‍ മൂന്നിടത്തും യുഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്. വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ രമ ലീഡ് ഉയര്‍ത്തുന്നതാണ് മറ്റൊരു ശ്രദ്ധേയമായ മുന്നേറ്റം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ ആറ് വരെ; ജൂണ്‍ ആദ്യവാരം സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍

പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് കോണ്‍ഗ്രസ്; സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

ലിവ് ഇന്‍ ബന്ധം ഇറക്കുമതി ആശയം, ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കം: ഹൈക്കോടതി

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ വ്യവസ്ഥയില്‍ മാറ്റം; സേവിങ്‌സ് നിക്ഷേപം 16ലക്ഷം വേണം