കേരളം

ഏലക്കാടുകള്‍ക്ക് ചുവപ്പ് നിറം, ഉടുമ്പന്‍ചോലയില്‍ മണിയാശാന്‍  തരംഗം; ലീഡ് 17,000 കടന്നു 

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഉടുമ്പന്‍ചോല മണ്ഡലത്തില്‍ മന്ത്രി എം എം മണിയുടെ കുതിപ്പ്. വോട്ടെണ്ണലിന്റെ ആദ്യ മൂന്ന് മണിക്കൂറില്‍ 17000ലധികം വോട്ടുകള്‍ക്കാണ് എം എം മണി ലീഡ് ചെയ്യുന്നത്. നിലവില്‍ ഏറ്റവും ഉയര്‍ന്ന ലീഡ് നില ഉടുമ്പന്‍ചോലയിലാണ്.

ദേവികുളത്ത് എല്‍ഡിഎഫിന്റെ എ രാജയാണ് മുന്നില്‍. മൂവായിരത്തിലധികമാണ് ലീഡ്. യുഡിഎഫിന്റെ ഡി കുമാറാണ് എതിരാളി. തൊടുപുഴയില്‍ യുഡിഎഫിന്റെ പി ജെ ജോസഫാണ് മുന്നില്‍. 2492 വോട്ടുകള്‍ക്കാണ് മുന്നിട്ട് നില്‍ക്കുന്നത്. ഇടുക്കിയില്‍ എല്‍ഡിഎഫിന്റെ റോഷി അഗസ്റ്റിനാണ് മുന്നില്‍. യുഡിഎഫിന്റെ കെ ഫ്രാന്‍സിസ് ജോര്‍ജ്ജാണ് എതിര്‍ സ്ഥാനാര്‍ത്ഥി. പീരുമേട് യുഡിഎഫിന്റെ അഡ്വ സിറിയക് തോമസാണ് മുന്നിട്ടുനില്‍ക്കുന്നത്. എല്‍ഡിഎഫിന്റെ വാഴൂര്‍ സോമനേക്കാള്‍ രണ്ടായിരത്തിലധികം വോട്ടുകള്‍ക്കാണ് സിറിയക് തോമസ് മുന്നിട്ടുനില്‍ക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം