കേരളം

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിയ ജനവിധി; വിജയത്തിന്റെ നേരവകാശികള്‍ ജനങ്ങളെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്


കണ്ണൂര്‍: തെരഞ്ഞെടുപ്പ് ഫലം നമ്മുടെ നാട്ടിലെ ജനങ്ങളുടെ വിജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 
വിജയത്തിന്റെ നേരവകാശികള്‍ കേരള ജനതയാണ്. തെരഞ്ഞെടുപ്പ് വന്നപ്പോള്‍ അതിന്റെ എല്ലാ ഘട്ടത്തിലും ഒരേനിലയാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ആവര്‍ത്തിച്ചത്. അത്തരം നിലപാട് എന്താണ് എന്നൊക്കെ സംശയം പ്രകടിപ്പിച്ചപ്പോള്‍ അത്തരം കാര്യത്തിന് പറഞ്ഞ മറുപടി ഞങ്ങള്‍ ജനങ്ങളെയും ജനങ്ങള്‍ ഞങ്ങളെയും വിശ്വസിച്ചു എന്നാണ്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റ് നേടുമെന്ന് പറഞ്ഞിരുന്നു. അത് അന്വര്‍ത്ഥമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്നും പിണറായി പറഞ്ഞു.

കേരളത്തില്‍ തെരഞ്ഞെടുപ്പ് അന്തരീക്ഷം വന്നതോടെ നാടിന്റെ ആകെ നില അട്ടിമറിക്കാനുള്ള ശ്രമം ബോധപൂര്‍വം ചിലര്‍ നടത്തിയിരുന്നു. അതിന്റെ ഭാഗമായി പലതരത്തിലുള്ള ആക്രമണം ഉണ്ടായി. അതോടൊപ്പം നമുക്ക് വലിയ പ്രതിസന്ധികളെയും നേരിടേണ്ടി വന്നു. അതിനെ മറികടന്നാണ് മുന്നോട്ട് പോയത്. ജനം സര്‍ക്കാരിനൊപ്പം നിന്നു അതുകൊണ്ട് നമുക്ക് അതിജീവിക്കാനായി. അവര്‍ ഇനിയുള്ള നാളുകളിലും എല്‍ഡിഎഫിനൊപ്പമുണ്ടെന്നതാണ് ഈ ജനവിധി വ്യക്തമാക്കുന്നതെന്നും പിണറായി പറഞ്ഞു.

കഴിഞ്ഞ 5 വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുക എല്‍ഡിഎഫിനാണെന്ന പൊതുബോധ്യമാണ് എല്‍ഡിഎഫിന്റെ വിജയമെന്നും പിണറായി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും