കേരളം

ട്രെയിനില്‍ യുവതിയെ ആക്രമിച്ച കേസ്; പ്രതി ബാബുക്കുട്ടന്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചറില്‍ യുവതിയെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി ബാബുക്കുട്ടന്‍ പിടിയില്‍. പത്തനംതിട്ട ചിറ്റാറില്‍ നിന്നാണ് പ്രതി പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബാബുക്കുട്ടന്‍ ബന്ധുവിന്റെ വീട്ടില്‍ നിന്ന് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസമാണ് ബാബുക്കുട്ടന്‍ ബന്ധുവിന്റെ വീട്ടിലെത്തിയത്. ഈ വിവരം പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന്് നടത്തിയ അന്വേഷണത്തില്‍ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. പൊലീസിനെ കണ്ട് ഓടാന്‍ ശ്രമിക്കുന്നതിനിടെ പിന്തടുര്‍ന്ന് പിടികൂടുകയായിരുന്നു.

ബുധനാഴ്ചയാണ് തീവണ്ടിയില്‍ കവര്‍ച്ചയ്ക്കും ദേഹോപദ്രവത്തിനും യുവതി ഇരയായത്. ഇതില്‍നിന്ന് രക്ഷപ്പെടാന്‍ യുവതിക്ക് തീവണ്ടിയില്‍നിന്ന് പുറത്തേക്ക് ചാടേണ്ടി വന്നു. കാഞ്ഞിരമറ്റത്തിനു സമീപം ഓലിപ്പുറത്തുവെച്ചാണ് സംഭവം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്

ഡല്‍ഹി ജുഡീഷ്യല്‍ സര്‍വീസില്‍ 67% സ്ത്രീകള്‍ , 33 % പുരുഷന്‍മാര്‍; ഉന്നത ജുഡീഷ്യറി റിവേഴ്‌സിലും