കേരളം

ബോളാണെന്ന് കരുതി കളിക്കാനെടുത്തു; ഐസ്‌ക്രീം ബോംബ് പൊട്ടിത്തെറിച്ച് കണ്ണൂരില്‍ പിഞ്ച് കുട്ടികള്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂരില്‍ ഇരിട്ടിക്കടുത്ത് ബോംബ് പൊട്ടി കുട്ടികള്‍ക്ക് പരിക്കേറ്റു.ഒന്നരയും അഞ്ചും വയസ്സുള്ള കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ആളൊഴിഞ്ഞ പറമ്പില്‍ നിന്നും കിട്ടിയ ഐസ്‌ക്രീം ബോംബാണ് പൊട്ടിയാണ് പരിക്കേറ്റത്.

ബോളാണെന്ന് കരുതി ഐസ്‌ക്രീം കപ്പ് വീട്ടില്‍കൊണ്ടുവന്ന് കുട്ടികള്‍ തുറക്കുന്നതിനിടെയാണ് അപകടം. അഞ്ച് വയസുകാരന്‍ മുഹമ്മദ് അമീന് നെഞ്ചിലും കാലിലും ബോംബിന്റെ ചീളുകള്‍ പതിച്ചാണ് ഗുരുതരമായി പരിക്കേറ്റത്. അനിയനായ ഒന്നരവയസുകാരന്റെ പരിക്ക് ഗുരുതരമല്ല. 

തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുള്ള സ്ഥലമാണിത്.ബിജെപി, എസ്ഡിപിഐ, സിപിഎം ശക്തികേന്ദ്രമാണ് സംഭവസ്ഥലം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍