കേരളം

പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 18ന് ശേഷം; 17ന് ഇടതുമുന്നണി യോഗം

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 18 ന് ശേഷം. 17ന് ഇടതുമുന്നണി യോഗം ചേരുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. 18 ന് രാവിലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി യോഗം ചേരും. അതിന് ശേഷമാകും മന്ത്രിസഭാ രൂപീകരണം സംബ്ന്ധിച്ച വിവരങ്ങള്‍ പങ്കുവയ്ക്കുകയെന്നും വിജയരാഘവന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ സിപിഎം നേടിയത് ചരിത്രജയമാണ്. വികസനമുന്നേറ്റം തടയാന്‍ കേന്ദ്ര ഏജന്‍സികള്‍ വരെ ശ്രമം നടത്തി. കുപ്രചരണങ്ങളെ മറികടക്കാന്‍ ജനങ്ങളാണ് കരുത്തുനല്‍കിയത്. ബിജെപിയുടെ വോട്ട് നേടിയിട്ടും യുഡിഎഫ് തകര്‍ന്നടിഞ്ഞെന്നും വിജയരാഘവന്‍ പറഞ്ഞു. 
വളര്‍ന്നുവരുന്ന ജനകീയ മുന്നേറ്റത്തിന്റെ വലിയ ചുവടുവയ്പ്പാണ് ഈ തെരഞ്ഞെടുപ്പ് വിജയം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലെ ജനസ്വീകാര്യതയാണ് ഇപ്പോള്‍ വ്യക്തമായതെന്നും വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ബിജെപിക്ക് എതിരായ ശരിയായ രാഷ്ട്രീയ കാഴ്ചപ്പാട് ഉയര്‍ത്തി മുന്നോട്ടു പോകാന്‍, അതിന്റെ വര്‍ഗപരമായ ഉള്ളടക്കം കൊണ്ടുതന്നെ സാധിക്കുന്നില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പും ആ തകര്‍ച്ചയുടെ വേഗത വര്‍ധിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 

ഏഴാം തിയതി വൈകിട്ട് ഏഴുമണിക്ക് വീടുകളില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ദീപശിഖ തെളിയിച്ച് വിജയഹ്ലാദം പങ്കിടാനാണ് എല്‍ഡിഎഫ് തീരുമാനിച്ചിരിക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ