കേരളം

എറണാകുളത്ത് നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി ജനം; പതിനയ്യായിരത്തിലധികം പേര്‍ക്ക് താക്കീത്; 154 പേര്‍ അറസ്റ്റില്‍; വാഹനങ്ങള്‍ പിടിച്ചെടുത്തു

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ലംഘനത്തിനെതിരെ എറണാകുളം ജില്ലയില്‍ ആദ്യദിനം 411 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 154 പേരെ അറസ്റ്റ് ചെയ്തു. 33 വാഹനങ്ങള്‍ പിടിച്ചെടുത്തു. ക്വാറന്റൈന്‍ ലംഘിച്ചതിന് 14 കേസുകളും രജിസ്റ്റര്‍ ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 3190 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 3209 പേര്‍ക്കെതിരെയും കേസെടുത്തു. പതിനയ്യായിരത്തില്‍ അധികം ആളുകളെ താക്കീത് നല്കി വിട്ടയച്ചു. 

ജില്ലയില്‍ ലോക്‌ഡോണ്‍ ലംഘനങ്ങളുടെ പേരില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് റൂറല്‍ ഏരിയയിലാണ്. 275 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 66 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ