കേരളം

25 ശതമാനത്തിന് മുകളിൽ ടിപിആർ ഉള്ള പഞ്ചായത്തുകൾ അടയ്ക്കും; എറണാകുളത്ത് കൂടുതൽ നിയന്ത്രണം 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന എറണാകുളം ജില്ലയിൽ വരും ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെ‌ടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 6558 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 27% ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.  ജില്ലയിൽ 25 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള എല്ലാ പഞ്ചായത്തുകളും ഇന്നു മുതല്‍ അടച്ചിടും. 

കോവിഡ് വ്യാപനം രൂക്ഷമായ മുനമ്പം പഞ്ചായത്തിലെ ഹാര്‍ബര്‍ അടച്ചിടും. മഞ്ഞപ്ര, പാലക്കുഴ, മുനമ്പം പഞ്ചായത്തുകള്‍ പൂര്‍ണ്ണമായി അടയ്ക്കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വൃദ്ധസദനങ്ങളില്‍ നിരീക്ഷണം ശക്തമാക്കാനും തീരുമാനിച്ചു. എല്ലാ ആശുപത്രികളിലും ഓക്‌സിജന്‍ ഓഡിറ്റും ഫയര്‍ ഓഡിറ്റും പൂര്‍ത്തിയായിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി