കേരളം

കോവിഡ് വ്യാപനം; മലപ്പുറത്ത് പത്ത് സ്ഥലങ്ങളിൽക്കൂടി നിരോധനാജ്ഞ

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ പത്ത് സ്ഥലങ്ങളിൽക്കൂടി ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കരുവാരക്കുണ്ട്, മങ്കട, കോട്ടക്കൽ, കോഡൂർ, പൂക്കോട്ടൂർ, പൊന്നാനി, ഒതുക്കുങ്ങൽ, പുൽപ്പറ്റ, എടക്കര, മൂർക്കനാട് എന്നീ തദ്ദേശ സ്വയംഭരണ പരിധിയിലാണ് നിരോധനാജ്ഞ. 

ഇന്ന് രാത്രി ഒൻപത് മുതൽ 19 വരെയാണ് നിരോധനാജ്ഞ. ‌ടെസ്റ്റ് പോസിറ്റിവിറ്റി 30 ശതമാനത്തിന് മുകളിലുള്ള സ്ഥലങ്ങളാണിത്. മലപ്പുറത്ത് ഇന്ന് 4,405 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 35 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 

നിരോധനാജ്ഞ പ്രഖ്യാപിച്ച പ്രദേശങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടംകൂടരുതെന്ന് കലക്ട‌ർ വ്യക്തമാക്കി. ജില്ലയിൽ പ്രതിദിന രോ​ഗ ബാധിതരുടെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി