കേരളം

ഓക്‌സിജന്‍ വില വര്‍ധന നിരോധിച്ചു; പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത വില്‍പ്പന പാടില്ല; കര്‍ശന നടപടിയെന്ന് സംസ്ഥാന സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓക്‌സിജന്‍ വിലവര്‍ധനവ് നിരോധിച്ച് സംസ്ഥാന സര്‍ക്കാര്‍. ഓക്‌സിജന്‍പൂഴ്ത്തിവച്ചാലോ കരിഞ്ചന്തയില്‍ വിറ്റാലോ കര്‍ശന നടപടിയെടുക്കും. മെഡിക്കല്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ നിറയ്ക്കാന്‍ കാലതാമസം പാടില്ലെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ഓക്‌സിജന്റെ ലഭ്യത പരാമാവധി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. മെഡിക്കല്‍ ഓക്‌സിജിന്‍ സിലിണ്ടറുകള്‍ നിറയ്ക്കുന്നതില്‍ കാലതാമസം ഉണ്ടാവരുതെന്നും ഓക്‌സിജന്‍ സിലിണ്ടര്‍ കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുന്ന സാഹചര്യം ഉണ്ടാകരുതെന്നും, മെഡിക്കല്‍ ഓക്‌സിജന്റെ വിലകൂട്ടരുതെന്നും ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ പറയുന്നു.

ഓക്‌സിജന്‍ സിലിണ്ടര്‍ ഉറപ്പുവരുത്തുന്നതിനും ആ വാഹനങ്ങള്‍ സുഗമമായി സഞ്ചരിക്കുന്നതിനുമായി ഗ്രീന്‍ കോറിഡോര്‍ അനുവദിച്ചും സര്‍ക്കാര്‍ ഉത്തരവിട്ടു. ഏതെങ്കിലും തരത്തില്‍ ഉത്തരവ് ലംഘിച്ചാല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്