കേരളം

പതിനൊന്നുകാരൻ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ

സമകാലിക മലയാളം ഡെസ്ക്


ആലപ്പുഴ; പതിനൊന്നുകാരനെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തി. നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ചാത്തനാട് ചാവടിപ്പറമ്പിൽ എ.ഷാനവാസിന്റെ മകൻ നദീം ഷാനവാസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. രാത്രി ഒറ്റയ്ക്ക് ടെറസിൽ പോയ നദീമിനെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് നിലത്തു വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. 

ഉടൻ തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മിന്നലേറ്റതോ സോളർ പാനലിന്റെ‌ വയർ വഴി ഷോക്ക് അടിച്ചതോ ഊഞ്ഞാൽ ആടുന്നതിനിടെ കയർ കഴുത്തിൽ കുടുങ്ങിയതോ ആകാം മരണ കാരണമെന്ന്  പൊലീസ് പറ‍ഞ്ഞു. പോസ്റ്റ്മോർട്ടത്തിനു ശേഷമേ  വ്യക്തമാകൂ. ആലപ്പുഴ സെന്റ് മേരീസ് സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ്. അമ്മ: അൻസി. സഹോദരങ്ങൾ: ഇസൽ, ഇസ്ഹാൻ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി