കേരളം

ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കെഎസ്ആര്‍ടിസിയുടെ ഷെഡ്യൂള്‍ സര്‍വീസ്; സമയക്രമം ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നിലവില്‍വന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ഷെഡ്യൂള്‍ സര്‍വീസ് ആരംഭിച്ച് കെഎസ്ആര്‍ടിസി. 54 സര്‍വീസുകളാണ് ആരംഭിച്ചിരിക്കുന്നത്. 

ജില്ലകളിലെ വിവിധ  ഡിപ്പോകളില്‍ നിന്നും ജില്ലാ കേന്ദ്രങ്ങളിലെ മെഡിക്കല്‍ കോളേജുകള്‍, പ്രധാന ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് സര്‍വീസുകള്‍ നടത്തുന്നത്. രാവിലെ 6.30 മുതല്‍ രാത്രി 8.30  വരെയാണ് സര്‍വീസ് നടത്തുന്നത്.

തിരുവനന്തപുരം സോണില്‍ 17 ഷെഡ്യൂളും, (ജില്ല തിരിച്ച്: തിരുവനന്തപും- 8, കൊല്ലം -8, പത്തനംതിട്ട-1). എറണാകുളം സോണില്‍ 30 ഷെഡ്യൂളും ( ആലപ്പുഴ- 7, കോട്ടയം- 6, എറണാകുളം- 8, തൃശ്ശൂര്‍- 9) , കോഴിക്കോട് സോണില്‍ 7 ( കോഴിക്കോട്- 1, വയനാട്- 6) സര്‍വീസുകളുമാണ് നടത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത