കേരളം

ലോക്ക്ഡൗൺ രണ്ടാം ദിവസം, ഇന്നു മുതൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ നിയന്ത്രണം അവസാനിച്ചിട്ടേ തിരികെ നൽകൂ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് മെയ് 16 വരെ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗൺ ഇന്ന് രണ്ടാം ദിനത്തിലേക്ക്. കർശന നിയന്ത്രണങ്ങളോടെയാണ് ലോക്ക്ഡൗൺ തുടരുന്നത്. അനുമതിയുള്ള അവശ്യസ്ഥാനപനങ്ങളല്ലാതെ മറ്റൊന്നും പ്രവർത്തിക്കുന്നില്ല. അനാവശ്യമായി പുറത്തിറങ്ങരുതെന്ന് നിർദേശമുണ്ടായിട്ടും ലംഘിച്ചവരുടെ വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. 

അടിയന്തരഘട്ടങ്ങളിൽ യാത്രചെയ്യാൻ പാസിനായി അപേക്ഷിക്കാനുള്ള ഓൺലൈൻ സംവിധാനം പ്രവർത്തനക്ഷമമായി. http://pass.bsafe.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. യാത്രാനുമതിലഭിച്ചാൽ പാസ് ഡൗൺലോഡ് ചെയ്യാം. വാക്സിനേഷനുപോകുന്നവർക്കും അത്യാവശ്യസാധനങ്ങൾ വാങ്ങാൻ തൊട്ടടുത്തുള്ള കടകളിൽ പോകുന്നവർക്കും സത്യവാങ്മൂലം മതി. വെബ്‌സൈറ്റിൽ ലഭിക്കുന്ന മാതൃക അനുസരിച്ച് വെള്ളക്കടലാസിൽ സത്യവാങ്മൂലം തയ്യാറാക്കിയാലും മതി.

ഇന്നു  മുതൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ ലോക്ഡൗൺ അവസാനിച്ച ശേഷമേ തിരികെ നൽകൂവെന്നു ചെങ്ങന്നൂർ ഡിവൈ‌എസ്പി ഡോ ആർ ജോസ് അറിയിച്ചു. ലോക്ഡൗണിന്റെ ആദ്യ ദിനത്തിൽ ചെങ്ങന്നൂർ ഡിവൈഎസ്പി ഓഫിസ് പരിധിയിൽ 85 വാഹനങ്ങളാണ് പിടിച്ചെ‌ടുത്തത്. രാവിലെ പിടികൂടിയ വാഹനങ്ങൾ പിഴ ഈടാക്കിയ ശേഷം വൈകിട്ടു തിരികെ നൽകി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?