കേരളം

ചാരായം വാറ്റുന്നതിനിടെ കോവിഡ് രോ​ഗി പിടിയിൽ; ക്വാറന്റൈൻ കുരുക്കിലായി പൊലീസ്-എക്​​സൈസ് സംഘം 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ചാരായം വാറ്റുന്നതിനിടെ കോവിഡ്​ രോഗി പിടിയിൽ. എടക്കര സ്വദേശി കൃഷ്​ണൻ (54) ആണ്​ പിടിയിലായത്​. രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും​, എക്​​സൈസും ചേർന്ന് നടത്തിയ​ പരിശോധനയിലാണ്​ വാറ്റുന്നതിനിടയിൽ ഇയാളെ പിടികൂടിയത്​. ​ 

വീട്ടിൽ പരിശോധന നടന്നുകൊണ്ടിരിക്കുമ്പോഴാണ് പ്രതിക്ക്​ കോവിഡ്​ സ്ഥിരീകരിച്ചെന്ന സന്ദേശം ആശുപത്രിയിൽ നിന്ന്​ വരുന്നത്​. ഒടുവിൽ അറസ്​റ്റ്​ ഒഴിവാക്കിയ ​സംഘം കേസെടുത്ത്​ പ്രതിയെ വീട്ടിൽ ക്വാറൻറീനിലാക്കി മടങ്ങി. 

ലോക്​ഡൗൺ തുടങ്ങിയതോടെ കൃഷ്​ണൻ വീടിന്റെ ടെറസ്​ വാറ്റ്​ കേ​ന്ദ്രമാക്കുകയായിരുന്നു. നിരവധി വാറ്റുപകരണങ്ങളും ഇയാളു‌ടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു. പ്രതിക്ക് കോവിഡ‍് സ്ഥിരീകരിച്ച സാഹചര്യത്തിൽ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉദ്യോ​ഗസ്ഥർ ക്വാറന്റൈൻ പോകേണ്ടിവരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി