കേരളം

ഇനി ഇതിഹാസം; ടി വിയുടെ കുടീരത്തിനരികില്‍ ഗൗരിയമ്മയ്ക്ക് അന്ത്യവിശ്രമം

സമകാലിക മലയാളം ഡെസ്ക്


ആലപ്പുഴ: അന്തരിച്ച ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മയുടെ ഭൗതിക ശരീരം സംസ്‌കരിച്ചു. ആലപ്പുഴയിലെ വിപ്ലവ സ്മാരകം വലിയചുടുകാട്ടിലാണ് ഗൗരിയമ്മയുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതിയോടെ നടന്നത്. കേരള രാഷ്ട്രീയത്തിലെ വിപ്ലവ താരകം ഇനി ജ്വലിക്കുന്ന ഇതിഹാസം. 

രാഷ്ട്രീയ, സാമൂഹിക, സംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം നിരവധി പേരാണ് അവസാനമായി ഗൗരിയമ്മയെ കാണാനായി വലിയ ചുടുകാട്ടിലെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ പൊലീസ് ഇടപെട്ട് തിരക്ക് നിയന്ത്രിച്ചു. 

മുന്‍ ഭര്‍ത്താവ് ടി വി തോമസിന്റെ ശവകുടീരത്തിന് സമീപത്തുതന്നെയാണ് ഗൗരിയമ്മയ്ക്കും അന്ത്യനിദ്രയ്ക്കുള്ള സ്ഥലമൊരുക്കിയത്.  തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷമാണ് ഗൗരിയമ്മയുടെ മൃതദേഹം ആലപ്പുഴയിലെത്തിച്ചത്.  വീട്ടിലും സ്‌കൂളിലും മൃതദേഹം അല്‍പനേരം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍