കേരളം

കാസര്‍കോട്ടെ ആശുപത്രികള്‍ക്ക് ഓക്‌സിജന്‍ നല്‍കാന്‍ സാധിക്കില്ലെന്ന് കര്‍ണാടക; മംഗളൂരുവില്‍ രോഗികള്‍ കൂടിയെന്ന് വിശദീകരണം

സമകാലിക മലയാളം ഡെസ്ക്



കാസര്‍കോട്: കാസര്‍കോട്ടെ ആശുപത്രികള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കാനാകില്ലെന്ന് കര്‍ണാടക. ദക്ഷിണ കന്നഡ ഭറണകൂടമാണ് അറിയിച്ചിരിക്കുന്നത്. മംഗളൂരുവില്‍ രോഗികളുടെ എ്ണം കൂടിയ സാഹചര്യത്തിലാണ് തീരുമാനമെന്നാണ് വിശദീകരണം. 

കാസര്‍കോട്ടെ പല ആശുപത്രികളിലും ഓക്‌സിജന്‍ ക്ഷാമം കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അയല്‍ ജില്ലകളില്‍ നിന്ന് ഓക്‌സിജന്‍ എത്തിച്ചാണ് ക്ഷാമം പരിഹരിച്ചത്. 

കര്‍ണാടക സ്വീകരിച്ച നിലപാടിന് സമാനമായ നിലപാട് കഴിഞ്ഞദിവസം കേരളവും സ്വീകരിച്ചിരുന്നു. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഓക്‌സിജന്‍ പുറത്തേക്ക് അയയ്ക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം

'ചെറുപ്പക്കാരെ ജീവിക്കാന്‍ സമ്മതിക്കില്ലേ?': വൈറലായി മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക്

ഒടുവില്‍ ഷാരൂഖ് ഫോമിലെത്തി, കിടിലന്‍ ബാറ്റിങുമായി സായ് സുദര്‍ശനും; ആര്‍സിബിക്ക് ജയിക്കാന്‍ 201 റണ്‍സ്

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ