കേരളം

നാലുദിവസം ട്രഷറി ഇടപാടുകള്‍ മുടങ്ങും

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് ട്രഷറി ഇടപാടുകള്‍ അടുത്ത നാല് ദിവസം മുടങ്ങും. പുതിയ സെര്‍വര്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് മുടക്കം. സെര്‍വര്‍  പ്രശ്‌നംമൂലം ട്രഷറി ഇടപാടുകള്‍ വൈകുന്നത് വലിയ പരാതിക്ക് ഇടയാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ സെര്‍വര്‍ സര്‍ക്കാര്‍ വാങ്ങിയത്. 

അത് സ്ഥാപിച്ചെങ്കിലും പക്ഷെ പുതിയ സെര്‍വറിലേക്ക്  സോഫ്റ്റ്വെയര്‍ മാറ്റുന്നത് വൈകിയിരുന്നു. അവധിദിവസങ്ങള്‍ ആയതുകൊണ്ട് വലിയ ബുദ്ധിമുട്ട് ഉണ്ടാവില്ലെന്നാണ് ധനവകുപ്പ് വ്യക്തമാക്കുന്നത്. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട ബില്ലുകള്‍ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് മുമ്പ് പാസാക്കി നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി