കേരളം

ആശുപത്രി പൊതുജനാരോഗ്യത്തിനു ഹാനികരം; പൂട്ടാന്‍ ഉത്തരവ്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആശുപത്രിയുടെ പ്രവര്‍ത്തനം പൊതുജനാരോഗ്യത്തിനു ഹാനികരമാണെന്നു ചൂണ്ടിക്കാട്ടി പൂട്ടാന്‍ ഉത്തരവ്. വെണ്‍മണി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ കക്കടയില്‍ പ്രവര്‍ത്തിക്കുന്ന എം എസ് എസ്  സ്വകാര്യ ആശുപത്രിയാണ് കേരള പബ്ലിക് ഹെല്‍ത്ത് ഓര്‍ഡിനന്‍സ് പ്രകാരം താല്‍ക്കാലികമായി പൂട്ടാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉത്തരവു നല്‍കിയത്. 

ആശുപത്രി നിലവിലെ രീതിയില്‍ പ്രവര്‍ത്തിക്കുന്നത്  പൊതുജനാരോഗ്യത്തിന് ഹാനികരമാണെന്നും പകര്‍ച്ചവ്യാധി പകരുന്നതിന് കാരണമാകുമെന്ന  കണ്ടെത്തലിലെ തുടര്‍ന്നാണ് നടപടി.  സര്‍ക്കാരിന്റെ ബന്ധപ്പെട്ട അധികാരികളില്‍നിന്ന് അനുമതിയില്ലാതെ കൊവിഡ് രോഗത്തിനുള്ള പരിശോധനയും ചികിത്സയും നടത്തുക, കോവിഡ് പ്രോട്ടോകോള്‍ സംബന്ധിച്ച് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാതിരിക്കുക, ആശുപത്രിയില്‍ കോവിഡ് പോസിറ്റീവ് ആയ മൂന്ന് രോഗികളെ ചികിത്സിക്കുന്നതായും അവിടുത്തെ ജീവനക്കാരിയെ ഐസൊലേഷന്‍ പാര്‍പ്പിച്ചിരിക്കുന്നതായും അറിഞ്ഞിട്ടും ഇക്കാര്യങ്ങള്‍ ആരോഗ്യവകുപ്പിനെ അറിയാതിരിക്കുക,  കോവിഡ്‌നോണ്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി പ്രത്യേകം ജീവനക്കാരെ നിയോഗിക്കാതിരിക്കുക, മാലിന്യ നിര്‍മാര്‍ജനത്തിനായി ഉചിതമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാതിരിക്കുക  തുടങ്ങിയ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു.  

ഈ ആശുപത്രിയില്‍ 6 ജീവനക്കാര്‍ കൊവിഡ് പോസിറ്റീവ് ആയ സാഹചര്യവുമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും