കേരളം

കേരളത്തിലൂടെ ഓടുന്ന മൂന്ന് പ്രത്യേക ട്രെയിനുകള്‍ കൂടി താത്കാലികമായി റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന മൂന്ന് പ്രത്യേക ട്രെയിനുകള്‍ കൂടി റദ്ദാക്കി. താത്കാലികമായാണ് ഇവ റദ്ദാക്കിയതെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. 

കൊച്ചുവേളി - മൈസൂരു (06316) പ്രതിദിന ട്രെയിന്‍ മെയ് 15 മുതല്‍ മെയ് 31 വരെ റദ്ദാക്കി. മൈസൂരു - കൊച്ചുവേളി (06315) പ്രതിദിന ട്രെയിന്‍ മെയ് 16 മുതല്‍ ജൂണ്‍ ഒന്ന് വരെ റദ്ദാക്കി.

തിരുവനന്തപുരം സെന്‍ട്രല്‍ - മധുര ജംഗ്ഷന്‍ അമൃത (06343) മെയ് 15 മുതല്‍ മെയ് 31 വരെയാണ് റദ്ദാക്കിയിട്ടുള്ളത്. മധുര ജംഗ്ഷന്‍ - തിരുവനന്തപുരം സെന്‍ട്രല്‍ അമൃത (06344) മെയ് 16 മുതല്‍ ജൂണ്‍ ഒന്ന് വരെയും റദ്ദാക്കിയിട്ടുണ്ട്.

കൊച്ചുവേളി - നിലമ്പൂര്‍ രാജ്യറാണി (06349) പ്രതിദിന സ്പെഷ്യല്‍ മെയ് 15 മുതല്‍ മെയ് 31 വരെയും, നിലമ്പൂര്‍ - കൊച്ചുവേളി രാജ്യറാണി (06350) മെയ് 16 മുതല്‍ ജൂണ്‍ ഒന്ന് വരെയുമാണ് റദ്ദാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠിയിലെയും റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍