കേരളം

തീവ്ര ന്യൂനമർദം: മലങ്കര ഡാമിന്റെ മൂന്നാമത്തെ ഷട്ടറും ഉയർത്തും, ജാഗ്രതാ നിർദ്ദേശം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഒരു തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ച സാഹചര്യത്തിൽ മലങ്കര ഡാമിന്റെ ഒരു ഷട്ടർ കൂടി ഉയർത്താൻ തീരുമാനമായി. ഡാമിന്റെ രണ്ട് സ്പിൽവേ ഷട്ടറുകൾ ഉയർത്തിയതിന് പുറമെയാണ് ഇത്. നാളെ രാവിലെ എട്ട് മണിയോടുകൂടിയാണ് മൂന്നാമത്തെ ഷട്ടറും തുറക്കുക. 

മുന്നു ഷട്ടറുകളും 50 സെന്റി മീറ്റർ വീതം ഉയർത്തി ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉത്തരവ് നൽകിയിരിക്കുന്നത്. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്ത് അധിവസിക്കുന്നവർക്ക് അതീവ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.

മലങ്കരഡാമിന്റെ മുന്നു ഷട്ടറുകളും (ഷട്ടർ 3, 4, 5) 50 സെ.മീ. വീതം ഉയർത്തി ജലം പുഴയിലേയ്ക്ക് ഒഴുക്കി ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനാണ് ശ്രമിക്കുന്നത്. അതിതീവ്ര മഴ ഉണ്ടാവുകയാണെങ്കിൽ ഷട്ടറുകൾ ആവശ്യാനുസരണം ഘട്ടം ഘട്ടമായി ഒരു മീറ്റർ വരെ ഉയർത്തി നിയന്ത്രിതമായ അളവിൽ ജലം പുഴയിലേയ്ക്ക് ഒഴുക്കുന്നതിനും ദുരന്തനിവാരണ അതോറിറ്റി അനുമതി നൽകിയിട്ടുണ്ട്.

ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്നത് സംബന്ധിച്ച് പുഴയുടെ ഇരുവശങ്ങളിലും താമസിക്കുന്നവർക്ക് മൈക്ക് അനൗൺസ്മെന്റിലൂടെയും പ്രാദേശിക മാധ്യമങ്ങൾ മുഖേനയും ആവശ്യമായ സുരക്ഷാ മുന്നറിയിപ്പുകൾ യഥാസമയം നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അടിയന്തിര സുരക്ഷാ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ദുരന്തനിവാരണ സേന നിർദ്ദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍