കേരളം

തുടർച്ചയായ മഴ; കുട്ടനാട്ടിൽ വ്യാപക മട വീഴ്ച

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: തുടർച്ചയായി പെയ്ത ശക്തമായ മഴയിൽ കുട്ടനാട്ടിലെ വിവിധ പാടശേഖരങ്ങളിൽ വ്യാപക മട വീഴ്ച.  മാണിക്യമം​ഗലം പാടശേഖരത്തിൽ മടവീഴ്ച ഉണ്ടായതോടെ എസി റോഡിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറി. 

കാവാലം കൃഷി ഭവന് കീഴിൽ വരുന്നതാണ് മാണിക്യമം​ഗലം പാടശേഖരം. ഇല്ലിമുറ തെക്കെ തൊള്ളായിരം പാടശേഖരത്തിലും മട വീണു. ചമ്പക്കുളം കൃഷി ഭവന് കീഴിലുള്ളതാണ് ഇത്. 

ഇവിടെ കൊയ്ത്തു കഴിഞ്ഞതിനാൽ കൃഷി നാശമില്ല. കനത്ത മഴയെ തുടർന്ന് ചമ്പക്കുളം, കൈനകരി, പുളിങ്കുന്ന്, നെടുമുടി പഞ്ചായത്തുകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. കൊയ്ത്ത് കഴിഞ്ഞ പാടത്ത് വെള്ളം കയറ്റിയിട്ടതും മഴവെള്ളവും കിഴക്കൻ വെള്ളത്തിന്റെ വരവുമാണ് ഇവിടെ വെള്ളക്കെട്ട് രൂക്ഷമാവാൻ കാരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്