കേരളം

കിറ്റക്‌സിലെ കോവിഡ്;  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അന്വേഷിക്കണം: വനിതാ കമ്മീഷന്‍

സമകാലിക മലയാളം ഡെസ്ക്

കിഴക്കമ്പലം: കിറ്റക്സ് ഫാക്ടറിയില്‍ വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ കോവിഡ് ബാധയിലാണെന്ന വാര്‍ത്ത അന്വേഷിക്കണമെന്ന് വനിതാ കമ്മീഷന്‍. വാര്‍ത്തയുടെ സത്യാവസ്ഥയെക്കുറിച്ച് അന്വേഷിക്കാന്‍ എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കേരള വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി നിര്‍ദേശം നല്‍കി.

കോവിഡ് ബാധിതരായ വനിതകളുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് അടിയന്തരമായി ചികിത്സ നല്‍കണമെന്നും മറ്റുള്ളവരെ സുരക്ഷിതമായി ക്വാറന്റൈന്‍ ചെയ്യണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു. 

കിറ്റക്‌സിലെ തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും മതിയായ സുരക്ഷയില്ലാതെയാണ് ജോലി ചെയ്യുന്നതെന്നും കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ട്വന്റി ട്വന്റി ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തില്‍ കോവിഡ് വ്യാപനം തടയുന്നതിന്റെ വീഴ്ച ചൂണ്ടിക്കാട്ടി എംഎല്‍എ ഉള്‍പ്പെടെയുള്ളവരും രംഗത്തുവന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം