കേരളം

ടൗട്ടെ അതിതീവ്ര ചുഴലിക്കാറ്റായി; കേരളത്തിൽ എല്ലാ ജില്ലയിലും മഴ, മൂന്നിടത്ത് ഓറഞ്ച് അലർട്ട് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. സംസ്ഥാനത്ത് 40 കി.മി.വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും  ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ട് ഉണ്ട്. 

അതേസമയം അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച ടൗട്ടെ നാളെ വൈകുന്നേരം ഗുജറാത്ത്‌ തീരത്തെത്തും. ചൊവ്വാഴ്ച അതിരാവിലെ മണിക്കൂറിൽ പരമാവധി 175km വേഗതയിൽ ഗുജറാത്തിലെ പോർബന്തറിനും മഹാഹുവാക്കിനും ഇടയിൽ കരയിൽ പ്രവേശിക്കാനാണ് സാധ്യത. നിലവിൽ ഗോവൻ തീരത്ത് 150 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം.

കോരളത്തിൽ വൈകുന്നേരത്തോടെ പെരുമഴ കുറയുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നത്. കടൽ അതീവ പ്രക്ഷുബ്ധമായതിനാൽ തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. മത്സ്യ ബന്ധനത്തിനും കപ്പൽ ഗതാഗതത്തിനും വിലക്ക് തുടരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും റോള്‍?; റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5G വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍ ചൊവ്വാഴ്ച ഇന്ത്യയില്‍

അശ്ലീല വീഡിയോ വിവാദം: ദേവഗൗഡയുടെ കൊച്ചുമകനെതിരെ അന്വേഷണം; രാജ്യം വിട്ട് ജെഡിഎസ് സ്ഥാനാര്‍ത്ഥി

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരെല്ലാം? അഗാര്‍ക്കര്‍- രോഹിത് കൂടിക്കാഴ്ച