കേരളം

ക്വാറന്റീൻ ലംഘനം: പരിശോധനയ്ക്ക് എല്ലാ വനിതാ പൊലീസ് ഉദ്യോഗസ്ഥരും 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും ക്വാറന്റീൻ ലംഘന പരിശോധനയ്ക്കും ബോധവൽക്കരണത്തിനുമായി നിയോഗിക്കാൻ നിർദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വനിതാ പൊലീസിനെ ഇത്തരം ജോലികൾ‍ക്കു നിയോഗിച്ചതു വിജയിച്ച സാഹചര്യത്തിലാണ് നിർദേശം. 

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നിർത്തി വച്ചിരിക്കുന്ന പൊലീസ് കോൺസ്റ്റബിൾമാരുടെ പരിശീലന പരിപാടിയിലെ അംഘങ്ങളെും പൊലീസിനൊപ്പം വൊളന്റിയർമാരായി നിയോഗിക്കും. ഇവരെയും പരിശീലനത്തി‍ലുണ്ടായിരുന്ന 391 വനിതകളെ അവരുടെ നാട്ടിലെ പൊലീസ് സ്റ്റേഷനിലാണ് നിയോഗിക്കുക. 

സബ് ഇൻസ്പെക്ടർ ട്രെയിനികളായ 167 പേർ ഇപ്പോൾത്തന്നെ വൊളന്റിയർമാരായുണ്ട്. പരിശീലന‍ത്തിലുള്ള പുരുഷൻമാരായ 2476 പൊലീസുകാരെ നാട്ടിലെ സ്റ്റേഷനുകളിൽ ഡ്യൂട്ടിക്കു നിയോഗിക്കും. പട്ടികവർഗ വിഭാഗത്തിൽ‍പ്പെട്ട പരിശീലനം നേടി വരുന്ന 124 പേരെ ട്രൈബൽ മേഖലകളിൽ നിയോഗിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും