കേരളം

രക്തസമ്മർദ്ദം; നിയുക്ത മന്ത്രി വി അബ്ദുറഹ്മാൻ ആശുപത്രിയിൽ

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: നിയുക്ത മന്ത്രി വി അബ്ദുറഹ്‌മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദത്തില്‍ വ്യതിയാനമുണ്ടായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ ജയൻ വീ‍ഡിയോ സന്ദേശത്തിലൂടെ അറിയിക്കുകയായിരുന്നു. 

അദ്ദേഹം 24 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്നും ബുധനാഴ്ച ജനങ്ങളേയും മാധ്യമപ്രവര്‍ത്തരേയും കാണുമെന്നും വീഡിയോ സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ അദ്ദേഹം ഏത് ആശുപത്രിയിലാണെന്നോ, എവിടെയാണെന്നോ ഉള്ള വിവരം ലഭ്യമല്ല.  

വി അബ്ദുറഹ്‌മാനെ മന്ത്രിയായി തീരുമാനിച്ചതിന് പിന്നാലെ അദ്ദേഹത്തെ ബന്ധപ്പെടാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല. പിന്നാലെയാണ് അദ്ദേഹം നിരീക്ഷണത്തിലാണെന്ന് വ്യക്തമാക്കി മലപ്പുറത്തെ സിപിഎം നേതൃത്വം രം​ഗത്തെത്തിയത്. 

രണ്ടാം പിണറായി സര്‍ക്കാരില്‍ മലപ്പുറത്ത് നിന്ന് സിപിഎമ്മിന്റെ  പ്രാതിനിധ്യമാണ് വി അബ്ദുറഹ്‌മാന്‍. താനൂരില്‍ നിന്ന് ഇത് രണ്ടാം തവണയാണ് അബ്ദുറഹ്‌മാന്‍ ജയിച്ച് നിയമസഭയിലേക്കെത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി