കേരളം

അതിവേഗം രോഗശമനം; ഡല്‍ഹിയില്‍ കോവിഡ് രോഗികള്‍ കുറയുന്നു;  ടെസ്റ്റ് പോസിറ്റിവിറ്റി 6.8 ശതമാനം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസത്തിലും കോവിഡ് രോഗികള്‍ ആയ്യായിരത്തില്‍ താഴെ 24 മണിക്കൂറിനിടെ 4482 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 9403 പേര്‍ രോഗമുക്തരായി. 256 പേര്‍ മരിച്ചു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.89 ശതമാനമാണ്. ഏപ്രില്‍ അഞ്ചിന് ശേഷം ഇത് രണ്ടാം തവണയാണ് കോവിഡ് രോഗികളുടെ എണ്ണം അയ്യായിരത്തില്‍ താഴെയാകുന്നത്. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം 4,524 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 340 പേര്‍ മരിച്ചിരുന്നു.

രാജ്യത്ത് 24 മണിക്കൂറിനിടെ2,63,533 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്.ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം2,52,28,996 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.24 മണിക്കൂറിനിടെ 4,329 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,78,719 ആയി ഉയര്‍ന്നു. 4,22,436 പേര്‍ രോഗമുക്തരായതോടെ നിലവില്‍ ചികിത്സയിലുള്ളവര്‍ 33,53,765 പേരാണ്. രാജ്യത്ത് ഇതുവരെ 2,15,96,512 പേര്‍ രോഗമുക്തരായി. ഇതുവരെ 18,44,53,149 പേര്‍ക്ക് വാക്‌സിന്‍ നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്