കേരളം

പൊലീസുകാരന്റെ വീട്ടിൽ ഉ​ഗ്രസ്ഫോടനം; സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് നി​ഗമനം, ദുരൂഹത ആരോപിച്ച് പ്രദേശവാസികൾ

സമകാലിക മലയാളം ഡെസ്ക്

വടകര: പൊലീസ് ഉദ്യോ​ഗസ്ഥന്റെ വീട്ടിലുണ്ടായ ഉ​ഗ്ര സ്ഫോടനത്തിൽ ദുരൂഹത. വടകര പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥനായ ചിത്രദാസിന്റെ വീട്ടിലാണ് ചൊവ്വാഴ്ച രാത്രി പത്തേകാലോടെ സ്ഫോടനമുണ്ടായത്. 

കളരിയുള്ളതിൽ ക്ഷേത്രത്തിനടുത്തുള്ള ചിത്രദാസിന്റെ വീടിനോട് ചേർന്ന് നിർമിച്ച ചെറിയ മുറിയിലാണ് സ്ഫോടനം നടന്നത്. ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാവാം സ്ഫോടനത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നി​ഗമനം. എന്നാൽ സമീപവാസികൾ ഇതിൽ സംശയം പ്രകടിപ്പിക്കുന്നു. ​ഗ്യാസ് സിലിണ്ടർ പൊട്ടിയുള്ള സ്ഫോടനത്തിന് ഇത്രയും ശേഷിയുണ്ടാവുമോ എന്നാണ് നാട്ടുകാരുടെ ചോദ്യം. 

സ്ഫോടനം നടന്നതിന് ശേഷം പ്രദേശത്താകെ വെടിമരുന്നിന്റെ ശബ്ദം ഉണ്ടായതായും പ്രദേശവാസികൾ പറയുന്നു. സ്ഫോടനത്തിൽ പ്രദേശത്തെ പതിനഞ്ചോളം വീടുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ചിത്രദാസിന്റെ ഇരുനില വീടിനും മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനും സാരമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ചിത്രദാസിന്റെ സഹോദരന് ജനൽ ചില്ലുകൾ പൊട്ടി വീണ് പരിക്കേറ്റു. 

ഉ​ഗ്രശേഷിയുള്ള സ്ഫോടനത്തിൽ പ്രദേശമാകെ കുലുങ്ങിയിരുന്നു. സംഭവം നടന്ന സ്ഥലം ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥർ സന്ദർശിച്ചു. സ്ഫോടനം നടക്കുമ്പോൾ ചിത്രദാസും കുടുംബവും വീടിനകത്തുണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം