കേരളം

നീതി എന്നൊന്നുണ്ട്; ഇനിയും സമയമുണ്ട്; ശൈലജ ടീച്ചറെ ഒഴിവാക്കിയതിനെതിരെ സച്ചിദാനന്ദന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെകെ ശൈലജയെ രണ്ടാം പിണറായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതില്‍ വൈകാരിക പ്രതികരണവുമായി കവി സച്ചിദാനന്ദന്‍. പ്രായം, ലിംഗം തുടങ്ങിയ പരിഗണനകള്‍ക്കപ്പുറം നീതി എന്നൊന്നുണ്ട്. ജനങ്ങള്‍ കക്ഷി ഭേദമെന്യേ അംഗീകരിച്ചതും ഇഷ്ടപ്പെട്ടതുമായ പ്രവര്‍ത്തനശൈലി, മഹാമാരികളുടെ കാലത്ത് അവര്‍ ജനങ്ങള്‍ക്ക് നല്‍കിയ ആത്മവിശ്വാസം, മുന്നണി വിജയത്തിന് അവര്‍ നല്‍കിയ അനിഷേദ്ധ്യമായ സംഭാവന, നേടിയ വന്‍ ഭൂരിപക്ഷം, ഇതെല്ലാം അവഗണിക്കുന്നതില്‍ ഒരു ജനാധിപത്യ വിരുദ്ധതയും അധാര്‍മ്മികതയുമുണ്ട്. അത് ഒരു നല്ല തുടക്കമല്ല. ഇനിയും സമയമുണ്ടെന്ന് സച്ചിദാനന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

കുറിപ്പിന്റെ പൂര്‍ണരൂപം

ശൈലജടീച്ചറെ പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതിന് ന്യായീകരണങ്ങള്‍ കണ്ടു. ഒന്നും എനിക്കു ബോദ്ധ്യമായില്ല. ബംഗാളിലെ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ പുതുമുഖങ്ങള്‍ക്ക് വിശേഷിച്ചും ചെറുപ്പക്കാര്‍ക്ക്, അവസരം നല്‍കിയതിനെ അംഗീകരിക്കുന്നു, അവരെ അഭിനന്ദിക്കുന്നു.    പ്രായം, ലിംഗം തുടങ്ങിയ പരിഗണനകള്‍ക്കപ്പുറം നീതി എന്നൊന്നുണ്ട്. ജനങ്ങള്‍ കക്ഷി ഭേദമെന്യേ അംഗീകരിച്ചതും ഇഷ്ടപ്പെട്ടതുമായ പ്രവര്‍ത്തനശൈലി, മഹാമാരികളുടെ കാലത്ത് അവര്‍ ജനങ്ങള്‍ക്ക് നല്‍കിയ ആത്മവിശ്വാസം, മുന്നണി വിജയത്തിന് അവര്‍ നല്‍കിയ അനിഷേദ്ധ്യമായ സംഭാവന, നേടിയ വന്‍ ഭൂരിപക്ഷം: ഇതെല്ലാം അവഗണിക്കുന്നതില്‍ ഒരു ജനാധിപത്യ വിരുദ്ധതയും അധാര്‍മ്മികതയുമുണ്ട്. അത് ഒരു നല്ല തുടക്കമല്ല. ഇനിയും സമയമുണ്ട്: സ്പീക്കര്‍ പദവി, ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ പദവി ഇങ്ങിനെ. ആരും സംശയിക്കേണ്ടാ, കഴിഞ്ഞ മന്ത്രിസഭയില്‍ സമര്‍ത്ഥരായ പലരും ഉണ്ടായിരുന്നു, പക്ഷെ സാധാരണ മലയാളികള്‍ ഇത്രത്തോളം സ്‌നേഹിച്ച മററാരുമുണ്ടായിരുന്നില്ല. ഇതൊരു വൈകാരിക പ്രതികരണമായിരിക്കാം,  എന്റെ പ്രതികരണങ്ങളിലെല്ലാം വികാരത്തിന്റെ അംശമുണ്ട്, ഫലസ്തീനായാലും സെന്‍ട്രല്‍ വിസ്ത ആയാലും. അതു കൊണ്ടു കൂടിയാണല്ലോ ഞാന്‍ കവിയും മനുഷ്യനുമായിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി