കേരളം

രണ്ടാം പിണറായി സർക്കാർ; മന്ത്രിമാരുടെ വകുപ്പുകളിൽ ഇന്ന് തീരുമാനം, സത്യപ്രതിജ്ഞ നാളെ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളിൽ ഇന്ന് അന്തിമ തീരുമാനമാകും. എകെജി സെൻ്ററിൽ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗത്തിൽ വച്ചാണ് തീരുമാനമുണ്ടാകുക. നാളെയാണ് രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. 

വ്യവസായം,ധനകാര്യം, ആരോഗ്യം,വിദ്യാഭ്യാസം,പൊതുമരാമത്ത്, വൈദ്യുതി വകുപ്പുകൾ ആര് കൈകാര്യം ചെയുമെന്നത് പ്രധാനമാണ്. വനം വകുപ്പ് വിട്ടു കൊടുത്തിട്ടുത്തിട്ടുണ്ട്. അതിന് പകരം രജിസ്ട്രേഷൻ വകുപ്പാണ് അവർ ചോദിച്ചിരിക്കുന്നത്. ജോസ് കെ മാണി വിഭാഗത്തിന് ഏത് വകുപ്പ് കൊടുക്കുമെന്നതിനെക്കുറിച്ചും തീരുമാനമാകും. ഒരു മന്ത്രിസ്ഥാനമുള്ളതിനാൽ പ്രധാന വകുപ്പ് നൽകാനാണ് സിപിഎം തീരുമാനം. 

ഒറ്റ മന്ത്രിമാരുള്ള പാർട്ടികളും നല്ല പ്രതീക്ഷയിലാണ് ആദ്യമായി മന്ത്രി സഭയിലെത്തിയ ഐഎൻഎൽ, ജനാധിപത്യ കേരള കോൺഗ്രസ് എന്നീ പാർട്ടികൾക്ക് ഏതൊക്കെ വകുപ്പുകൾ എന്നതും ശ്രദ്ധേയമാണ് സിപിഎം തീരുമാനതിന് ശേഷം സിപിഐ നേതൃത്വവുമായി കൂടിയാലോചിച്ചായിരിക്കും പാർട്ടി അവസാന തീരുമാനത്തിലെത്തുക. 

മുഖ്യമന്ത്രി പിണറായി വിജയൻ ഒഴിച്ച് പൂർണമായി പുതുമുഖങ്ങളുമായാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വരുന്നത്. അതിനിടെ കെകെ ശൈലജയെ മന്ത്രിസ്ഥാനത്തിൽ നിന്ന് ഒഴിവാക്കിയതിനെതിരെ വിമർശനം രൂക്ഷമാവുകയാണ്. ഇടതു പക്ഷ അനുഭാവികളാണ് പ്രധാന വിമർശനം ഉന്നയിക്കുന്നത്. ശൈലജയെ തിരിച്ചുവിളിക്കണം എന്ന ആവശ്യമാണ് ഉയരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ; മുന്നറിയിപ്പ്

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി