കേരളം

കോവിഡ് രണ്ടാം തരംഗത്തെ കേരളം ഫലപ്രദമായി നേരിട്ടുവെന്ന് പ്രധാനമന്ത്രി; ശ്രദ്ധാകേന്ദ്രമായി എറണാകുളം കളക്ടര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോവിഡ് രണ്ടാം തരംഗവ്യാപനത്തിന് എതിരായ പ്രതിരോധനടപടികള്‍ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ചുചേര്‍ത്ത വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ജില്ലാകളക്ടര്‍മാരുടേയും ഓണ്‍ലൈന്‍ അവലോകന യോഗത്തില്‍ ശ്രദ്ധാകേന്ദ്രമായി എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് . 

കേരളത്തിന്റെ പ്രതിരോധവും നേട്ടങ്ങളും യോഗത്തില്‍ വിശദീകരിച്ചത് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് ആണ്. രണ്ടാം തരംഗം പ്രതിരോധിക്കുന്നതിന് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും  സ്വീകരിച്ച നടപടികള്‍ സുഹാസ് അക്കമിട്ട് വിശദീകരിച്ചു. രണ്ടാം തരംഗ വ്യാപനത്തേയും ഫലപ്രദമായി നേരിടാന്‍ കേരളത്തിന് കഴിഞ്ഞതായി അദ്ദേഹം യോഗത്തെ അറിയിച്ചു. 

കേരളത്തില്‍ രോഗികളുടെ എണ്ണം കുറഞ്ഞു തുടങ്ങിയതായി അദ്ദേഹം യോഗത്തെ അറിയിച്ചു ആക്ടീവ് കേസുകള്‍ 47369 ആയി ചുരുങ്ങിയിട്ടുണ്ട് 
തദ്ദേശസ്ഥാപനങ്ങളെ മുന്നില്‍ നിര്‍ത്തിയും  നേതൃത്വം ഏല്‍പ്പിച്ചും  വികേന്ദ്രീകൃതമായ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനം നടത്തുന്നത്. സര്‍വൈലന്‍സ് മാപ്പിംഗ്, ഗുരുതരാവസ്ഥാസ്ഥിതി വിലയിരുത്തല്‍, പരിശോധനകള്‍ എന്നിവ ഉള്‍പ്പെടെയുള്ള രോഗപ്രതിരോധ നടപടികള്‍ക്ക് ഏകോപനം നിര്‍വഹിക്കുന്നത് തദ്ദേശസ്ഥാപനങ്ങള്‍ ആണ്. വാര്‍ഡ് തലത്തില്‍ ഇവ കാര്യക്ഷമമായി നടക്കുന്നു. ഈ പ്രത്യേകത അവകാശപ്പെടാന്‍ കഴിയുന്ന ഏക സംസ്ഥാനം കേരളമാണെന്നും കളക്ടര്‍ പറഞ്ഞു.

4500 ആണ് ജില്ലയുടെ പ്രതിദിന ടി.പി.എം നിരക്ക്. അഖിലേന്ത്യാ തലത്തില്‍ ഏറ്റവും മികച്ചതാണിത്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഡിസിസികളോ  എഫ് എല്‍ ടി സികളോ എസ് എല്‍ ടി സികളോ പ്രവര്‍ത്തിക്കുന്നു. എല്ലാ താലൂക്കിലും കോവിഡ് ആശുപത്രികള്‍ ഉണ്ട്. ആശുപത്രികളിലെ ഔട്ട്‌പേഷ്യന്റ് സംവിധാനം വഴി രോഗനിര്‍ണയം നേരത്തെ സാധ്യമാക്കി.ഇത് വ്യാപനം കുറയാന്‍ സഹായിക്കും.

ഓക്‌സിജന്‍ വാര്‍ റൂം വഴി ആശുപത്രികളുടെ ഓക്‌സിജന്‍ ലഭ്യത അതാത് സമയം വിലയിരുത്തുന്നു. ഓക്‌സിജന്‍ നീക്കത്തിനായി പ്രത്യേക ഗതാഗത മാര്‍ഗ്ഗങ്ങളും ഏര്‍പ്പെടുത്തി. ഓക്‌സിജന്‍ നഷ്ടം ഒഴിവാക്കാന്‍ ഓരോ ആശുപത്രികളിലും  ഓഡിറ്റിംഗ് നടത്തുന്നു.ആശുപത്രികളിലെയും ചികിത്സാ കേന്ദ്രങ്ങളിലെയും കിടക്കകളില്‍ കേന്ദ്രീകൃത സംവിധാനം വഴിയാണ് രോഗികളെ പ്രവേശിപ്പിക്കുന്നത്. ബി പി സി എല്‍ കാമ്പസില്‍ ആരംഭിച്ച താല്‍ക്കാലിക സര്‍ക്കാര്‍ കോവിഡ് ആശുപത്രിയില്‍ 400 ബെഡുകള്‍ പ്രവര്‍ത്തനക്ഷമമാക്കി. പൂര്‍ണ്ണമായി പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ 1500 കിടക്കകള്‍ ഇവിടെ ഉണ്ടാകും. ജില്ലയില്‍ ഒട്ടാകെ 279608 രോഗികള്‍ ഇതുവരെ ഉണ്ടായിട്ടും മരണനിരക്ക് .2 ശതമാനം മാത്രമാണ്. ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ കോവിഡ് മരണ നിരക്കാണിത്. സംസ്ഥാന മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചിട്ടയായും ദീര്‍ഘവീക്ഷണത്തോടെയും പ്രതിരോധം ആസൂത്രണം ചെയ്യാന്‍ കഴിഞ്ഞതാണ് ഈ നേട്ടങ്ങള്‍ക്ക് വഴിയൊരുക്കിയതെന്ന് ജില്ലാ കളക്ടര്‍ യോഗത്തെ അറിയിച്ചു.

വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കളക്ടര്‍മാരും ആണ് പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്