കേരളം

ആ 'വിശ്വാസ'ത്തെ വകവച്ചില്ല , പതിമൂന്നാം നമ്പർ കാർ പ്രസാദിന് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ദുശ്ശകുന പേടി കാരണം മന്ത്രിമാർ ഒഴിവാക്കുന്ന 13-ാം നമ്പർ സ്റ്റേറ്റ് കാർ ഇക്കുറി പി പ്രസാദിന്. കഴിഞ്ഞ പിണറായി സർക്കാരിൽ മന്ത്രി തോമസ് ഐസക്ക് ആണ് 13-ാം നമ്പർ കാർ ഉപയോ​ഗിച്ചിരുന്നത്. തുടക്കത്തിൽ കാർ ഒഴിവാക്കാൻ മന്ത്രിമാർ ശ്രമിച്ചത് വിവാദമായതോടെയാണ് ഐസക് കാർ ഏറ്റെടുത്തത്. രാശിയില്ലാത്ത വീടെന്ന് പേരുകേട്ട മൻമോഹൻ ബംഗ്ലാവ് ഔദ്യോഗിക വസതിയാക്കുകയും ചെയ്തിരുന്നു അദ്ദേഹം.

രണ്ടാം പിണറായി സർക്കാരിൽ കൃഷി വകുപ്പ് മന്ത്രിയാണ് പ്രസാദ്. മണ്ണ് സംരക്ഷണം, കാർഷിക സർവകലാശാല, വെയർഹൗസിങ് കോർപറേഷൻ എന്നിവയും പ്രസാദിന്റെ ചുമതലകളാണ്. 

ടൂറിസം വകുപ്പാണ് മന്ത്രിമാർക്ക് കാർ നൽകുന്നത്. 2011 ൽ യുഡിഎഫ് സർക്കാരിൻറെ കാലത്തും 13-ാം നമ്പർ കാർ ഉണ്ടായിരുന്നില്ല. അതിന് മുമ്പ് 2006 ൽ വി എസ് അച്യൂതാനന്ദൻ സർക്കാരിൻറെ കാലത്ത് എം എ ബേബിയായിരുന്നു ഈ കാർ ഏറ്റെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍