കേരളം

ടൗട്ടെയ്ക്ക് പിന്നാലെ യാസ് എത്തുന്നു, ഒപ്പം കാലവർഷവും; കേരളത്തിൽ മഴ ശക്തമാകും

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം; ടൗട്ടെയ്ക്ക് പിന്നാലെ മറ്റൊരു ചുഴലിക്കാറ്റു കൂടി വരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെയാണ് പുതിയ ന്യൂനമര്‍ദം രൂപപ്പെടുക. ഇതോടെ കേരളത്തിൽ മഴ ശക്തമാകും. 

യാസ് ചുഴലിക്കാറ്റായി മാറുമെന്നും മെയ് 26നോ 27നോ ഒഡിഷ, ബംഗാള്‍ തീരം തൊടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഫലമായി കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മധ്യകേരളത്തിലായിരിക്കും കൂടുതല്‍ മഴ കിട്ടുക. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് മുന്നൊരുക്കം തുടങ്ങി. ചുഴലിക്കാറ്റ് ബാധിത മേഖലയില്‍ മത്സ്യബന്ധനം വിലക്കി.  ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബംഗാള്‍, ഒഡിഷ, അസം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മഴ ലഭിക്കും.

അതിനിടെ കാലവർഷം ആൻഡമാനിൽ എത്തി. അടുത്ത രണ്ടാഴ്ച കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. കാലവർഷ വരവിന്റെ സൂചനയാണിത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം

ഉയർന്ന രക്തസമ്മർദ്ദത്തെ പ്രതിരോധിക്കാം