കേരളം

കോവിഡ് ബാധിച്ചു മരിച്ച സ്ത്രീയുടെ സ്വർണം തിരികെ ലഭിച്ചില്ല; ആശുപത്രിക്കെതിരെ പരാതി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ; കോവിഡ് ബാധിച്ചു മരിച്ച സ്ത്രീയുടെ സ്വർണാഭരണങ്ങൾ ആശുപത്രി തിരികെ നൽകിയില്ലെന്ന് പരാതി. ഹരിപ്പാട് മുട്ടം സ്വദേശിനി വത്സല കുമാരിയുടെ ബന്ധുക്കളാണ് പോലീസില്‍ പരാതി നല്‍കിയത്. കോവിഡ് ബാധിച്ച് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് ഇവർ മരിക്കുന്നത്. 

ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ നാലര പവന്റെ താലിമാലയും ഓരോ പവന്‍ വീതമുള്ള രണ്ട് വളയും ഒരു പവന്റെ കമ്മലും രോഗി ധരിച്ചിരുന്നു. എന്നാല്‍ മരണശേഷം ഒരു വള മാത്രമേ തിരികെകിട്ടിയുള്ളുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഡോക്ടര്‍മാരെ വിവരം അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു വള മാത്രമേ തങ്ങളുടെ പക്കലുള്ളുവെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു. പോലീസിന്റെ നിര്‍ദേശപ്രകാരം നാളെ ആശുപത്രി സൂപ്രണ്ടിനും ബന്ധുക്കള്‍ പരാതി നല്‍കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ