കേരളം

ബ്ലാക്ക് ഫം​ഗസ്; സംസ്ഥാനത്ത് നാല് പേർ കൂടി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് (മ്യൂക്കർമൈക്കോസിസ്) ബാധിച്ച് നാല് പേർ കൂടി മരിച്ചു. എറണാകുളം, കോട്ടയം ജില്ലകളിലായി ചികിത്സയിലുണ്ടായിരുന്ന നാല് പേരാണ് മരിച്ചത്. രണ്ട് പേർ എറണാകുളം സ്വദേശികളും രണ്ട് പേർ പത്തനംതിട്ട സ്വദേശികളുമാണ്. 50 വയസുള്ള ആലുവ സ്വദേശിയും 77 വയസുള്ള എച്ച്എംടി കോളനി നിവാസിയുമാണ് എറണാകുളം ജില്ലയിലുള്ളവർ. 

നാല് കേസുകളും ആദ്യം എറണാകുളം ജില്ലയിൽ റിപ്പോർട്ട് ചെയ്തതാണ്. പത്തനംതിട്ട സ്വദേശിയായ ഒരാളെ രോഗം ഗുരുതരമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേയ്ക്ക് മാറ്റുകയായിരുന്നു.

ആറ് ബ്ലാക്ക് ഫം​ഗസ് കേസുകളാണ് എറണാകുളം ജില്ലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 58 വയസുള്ള നോർത്ത് പറവൂർ സ്വദേശി കോട്ടയം മെഡിക്കൽ കോളേജിലും മറ്റൊരാളായ മൂക്കന്നൂർ സ്വദേശി (45 വയസ്) എറണാകുളത്തെ  സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

ബ്ലാക്ക് ഫംഗസ് ബാധിച്ച് മൂന്ന് പേർ സംസ്ഥാനത്തു ശനിയാഴ്ച മരിച്ചിരുന്നു. പത്തനംതിട്ട ജില്ലയിലാണ് ഒരു മരണം. കോഴിക്കോട്, തൃശൂർ മെഡിക്കൽ കോളജുകളിൽ നേരത്തേ മരിച്ച രണ്ട് പാലക്കാട് സ്വദേശികളുടെ ആന്തരികാവയവ പരിശോധനയിലാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം

പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും