കേരളം

ട്രിപ്പിൾ ലോക്ക്ഡൗണിനിടെ സംഘം ചേർന്ന് അൽഫാം പാചകം, പാതിവഴിയിൽ പൊലീസെത്തി; ഓടി രക്ഷപ്പെട്ട് യുവാക്കൾ 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന മലപ്പുറത്ത് നിയന്ത്രണങ്ങൾ ലംഘിച്ച് യുവാക്കൾ സംഘം ചേർന്ന് അൽഫാം ഉണ്ടാക്കാൻ ശ്രമം. പാതിവഴിയിൽ പൊലീസെത്തിയതോടെ, അൽഫാം കഴിക്കാനുള്ള ഭാ​ഗ്യമില്ലാതെ യുവാക്കൾ ഓടി രക്ഷപ്പെട്ടു. 

ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് ആ​റി​ന് മഞ്ചേരി നെ​ല്ലി​ക്കു​ത്ത് പ​ഴ​യ ഇ​ഷ്​​ടി​ക ക​മ്പ​നി​ക്ക് അ​ടു​ത്താ​ണ് സം​ഭ​വം.പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് റ​ബ​ർ തോ​ട്ട​ത്തി​ന​ടു​ത്തു​ള്ള ഒ​ഴി​ഞ്ഞ സ്ഥ​ല​ത്ത് കോ​ഴി ചു​ടാ​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മാ​യി എ​ത്തി​യ​ത്. പാ​ച​കം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ മ​ഞ്ചേ​രി എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് എ​ത്തി​യ​തോ​ടെ യു​വാ​ക്ക​ൾ ചി​ക്ക​ൻ ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ നീട്ടിയത്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ആ​കാ​ശ നി​രീ​ക്ഷ​ണം ന​ട​ത്തി പി​ടി​കൂ​ടാ​നാ​ണ് തീ​രു​മാ​നം. ജി​ല്ല​യി​ൽ എഡിജിപി, ഐ.​ജി അ​ട​ക്ക​മു​ള്ള ഉ​ന്ന​ത ഉ​ദ്യോ​സ്ഥ​ർ ജി​ല്ല​യി​ൽ ക്യാ​മ്പ് ചെ​യ്താ​ണ് പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം