കേരളം

ഇംഗ്ലീഷിലും തമിഴിലും കന്നടയിലും സത്യപ്രതിജ്ഞ; 80പേര്‍ സഗൗരവം, 43പേര്‍ ദൈവനാമത്തില്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഭാഷാവൈവിധ്യം കൊണ്ട് ശ്രദ്ധേയമായി. ഇംഗ്ലീഷിലും തമിഴിലും കന്നടയിലും സത്യപ്രതിജ്ഞ നടന്നു. 136 എംഎല്‍എമാരാണ് ഇന്ന് സത്യവാചകം ചൊല്ലിയത്. ആരോഗ്യകാരണങ്ങളാല്‍ മൂന്നുപേര്‍ എത്തിയിയില്ല. 

വള്ളിക്കുന്ന് അംഗം അബ്ദുള്‍ ഹമീദ് മാസ്റ്ററാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. വടക്കാഞ്ചേരി അംഗം സേവ്യര്‍ ചിറ്റിലപ്പിള്ളി അവസാനവും സത്യപ്രതജ്ഞ ചെയ്തു. 132മതായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സത്യപ്രിജ്ഞ ചെയ്തത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ 107മത് സത്യവാചകം ചൊല്ലി.

മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍, പാല എംഎല്‍എ മാണി സി കാപ്പന്‍ എന്നിവര്‍ ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്. 
ദേവികുളം അംഗം എ രാജ തമിഴിലും മഞ്ചേശ്വരം അംഗം എകെഎം അഷ്‌റഫ് കന്നടയിലും സത്യവാചകം ചൊല്ലി.

സഗൗരവം 80 പേരാണ് സത്യപ്രതിജ്ഞ എടുത്തത്. ദൈവനാമത്തില്‍ 43 പേരും അല്ലാഹുവിന്റെ നാമത്തില്‍ 13 പേരും സത്യവാചകം ചൊല്ലി. സിപിഎം നിരയില്‍ നിന്ന് ദലീമ, വീണാ ജോര്‍ജ് എന്നിവര്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. കോവളം അംഗം എം വി വിന്‍സന്റ്, നെന്മാറ എംഎല്‍എ കെ ബാബു എന്നിവര്‍ കോവിഡ് മൂലം എത്തിയില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം മന്ത്രി വി അബ്ദഹ്മാനും ചടങ്ങിനെത്തിയില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി