കേരളം

യാസ് ചുഴലിക്കാറ്റ്: 25 ട്രെയിനുകൾ റെയിൽവേ റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യാസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിലേക്ക് ഉള്ളതടക്കം 25 ട്രെയിനുകൾ റെയിൽവേ റദ്ദാക്കി. എറണാകുളം - പാറ്റ്‌ന, തിരുവനന്തപുരം - സിൽച്ചാർ ട്രെയിനുകൾ റദ്ദാക്കി.

കര തൊടാനിരിക്കുന്ന യാസ് ചുഴലിക്കാറ്റിന് മുന്നോടിയായി ഒഡീഷ, പശ്ചിമ ബംഗാൾ, ആൻഡമാൻ തീരത്ത് കനത്ത മഴയാണ് അനുഭവപ്പെടുന്നത്. 
അതേസമയം ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യുന മർദ്ദം, അതി തീവ്ര ന്യുനമർദ്ദമായി മാറി. ഇത് ഇന്നോടെ യാസ് ചുഴലിക്കാറ്റാകുമെന്നാണ് മുന്നറിയിപ്പ്.

ബുധനാഴ്ചയോടെ വടക്കൻ ഒഡീഷ -പശ്ചിമ ബംഗാൾ തീരം വഴി യാസ് കര തൊടുമെന്നാണ് വിലയിരുത്തൽ. യാസ് ചുഴലിക്കാറ്റ് രൂപം കൊണ്ടതോടെ ഒഡീഷ, പശ്ചിമ ബംഗാൾ, ആൻഡമാൻ തീരത്ത് കനത്ത മഴയാണ്.  യാസ് ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും കേരളത്തിൽ ഇന്ന് മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍