കേരളം

സംസ്ഥാനത്ത്‌ ബ്ലാക്ക് ഫം​ഗസിനുള്ള മരുന്നിന് കടുത്ത ക്ഷാമം, ചികിത്സ പ്രതിസന്ധിയിൽ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് സംസ്ഥാനത്ത് കിട്ടാനില്ല. ലൈപ്പോസോമല്‍ ആംഫോടെറിസിന്‍ എന്ന ഇഞ്ചക്ഷന്‍ മരുന്നിനാണ് കടുത്ത ക്ഷാമം അനുഭവപ്പെടുന്നത്.  

കേന്ദ്രസര്‍ക്കാര്‍ മരുന്ന് നല്‍കാത്തതാണ് പ്രതിസന്ധിക്കിടയാക്കിയത് എന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം.മരുന്ന് ക്ഷാമം വന്നതോടെ സംസ്ഥാനത്തെ ബ്ലാക്ക് ഫംഗസ് രോഗികളുടെ ചികില്‍സ പ്രതിസന്ധിയിലായി. ഇന്ന് ഉച്ചയോടെ മരുന്ന് എത്തിക്കാൻ സാധിക്കുമെന്നാണ് ആരോ​ഗ്യ വകുപ്പിന്റെ പ്രതീക്ഷ,

വൃക്കരോഗമുള്ള ബ്ലാക്ക് ഫംഗസ് ബാധിതരിലാണ് ഈ മരുന്ന് കൂടുതലായി ഉപയോഗിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മാത്രം 20 രോഗികള്‍ ചികില്‍സയിലുണ്ട്.  ഇന്ന് ഉച്ചയോടെ മരുന്നെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം