കേരളം

എംബി രാജേഷ് സ്പീക്കര്‍; സഭയുടെ ശബ്ദമാകാന്‍ കഴിയട്ടെയെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി തൃത്താലയില്‍നിന്നുള്ള സിപിഎം അംഗം എംബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. രാജേഷിന് 96ഉം പ്രതിപക്ഷ സ്ഥാനാര്‍ഥിയായ പിസി വിഷ്ണുനാഥിന് 40 വോട്ടും ലഭിച്ചു. നിയമസഭയുടെ ഇരുപത്തിമൂന്നാമത്തെ സ്പീക്കറാണ് എംബി രാജേഷ്.

മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്. 136 അംഗങ്ങളാണ് വോട്ട് ചെയ്തത്. എല്‍ഡിഎഫ് വോട്ടുകള്‍ എല്‍ഡിഎഫിനും യുഡിഎഫ് വോട്ടുകള്‍ യുഡിഎഫിനും കിട്ടി. ഒറ്റവോട്ട് പോലും അസാധുവായില്ല. കന്നിയങ്കത്തില്‍ നിയമസഭയിലെത്തി സ്പീക്കറാകുന്ന ആദ്യആളാണ് എംബി രാജേഷ്

അറിവും അനുഭവം സമന്വയിച്ച സവിശേഷ വ്യക്തിത്വത്തിന്റെ ഉടമയാണ് എംബി രാജേഷെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സഭയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണ്.സഭയുടെ ശബ്ദമാകാന്‍ എംബി രാജേഷിന് കഴിയട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സ്പീക്കര്‍ തെരഞ്ഞെടുപ്പിനുശേഷം പിരിയുന്ന സഭ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനായി 28ന് ചേരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്