കേരളം

സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന പ്രസ്താവന വേദനിപ്പിച്ചു; കെ രാധാകൃഷ്ണനെ മാതൃകയാക്കണമെന്ന് വിഡി സതീശന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 23ാമത് നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്ത രാജേഷിനെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 
സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന സ്പീക്കറുടെ പ്രസ്താവന ഞങ്ങളെ കുറച്ച് വേദനിപ്പിച്ചതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 
അത്തരമൊരുപ്രഖ്യാപനം ഇതുവരെ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരാളില്‍ നിന്നും ഉണ്ടായിട്ടില്ല. അങ്ങ് സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാല്‍ പ്രതിപക്ഷമെന്ന നിലയ്ക്ക് ഞങ്ങള്‍ക്ക് മറുപടി പറയേണ്ടിയും വരും. അത് സംഘര്‍ഷത്തിന് കാരണമാകും. നിയമസഭയില്‍ വരുമ്പോള്‍ അത് ഒളിച്ചുകളിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. അതുകൊണ്ട് അതെല്ലാം ഒഴിവാക്കാന്‍ താങ്കള്‍ക്ക് കഴിയണമെന്നും വിഡി സതീശന്‍ പറഞ്ഞു.

നിയമനിര്‍മ്മാണത്തിലും മറ്റ് നടപടിക്രമങ്ങളിലും മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായ  സഭയുടെ നാഥനായിട്ടാണ് താങ്കളെ തെരഞ്ഞെടുത്തത്. പത്ത് വര്‍ഷത്തെ ഇന്ത്യന്‍ പാര്‍ലമെന്റിലെ പരിചയം താങ്കള്‍ക്ക് സഹായകമാകും. ജനാധിപത്യത്തെ കൂടുതല്‍ മനോഹരമാക്കാന്‍ ചാരുത നല്‍കുന്ന ഒന്നാണ് പ്രതിപക്ഷ പ്രവര്‍ത്തനം. അതിന് പൂര്‍ണസംരക്ഷണം സ്പീക്കറുടെ ഭാഗത്ത് നിന്ന് പ്രതിപക്ഷത്തിനുണ്ടാവുമെന്ന് വിശ്വസിക്കുന്നതായും സതീശന്‍ പറഞ്ഞു.

12ാം നിയമസഭയിലെ സ്പീക്കര്‍ കെ രാധാകൃഷ്ണനെ മാതൃകയാക്കണം. ഈ സഭയിലെ ചര്‍ച്ചകള്‍ ഉന്നത നിലവാരത്തിലേക്ക് കൊണ്ടുപോകാന്‍ നമുക്ക് കഴിയണമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്