കേരളം

ലോക്ക്ഡൗണില്‍ ബംഗാളില്‍ 40 ദിവസം കുടുങ്ങി; മലയാളി ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ലോക്ക്ഡൗണിനെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ കുടുങ്ങിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു. ബസ് ഡ്രൈവറായ തൃശൂര്‍ സ്വദേശി നജീബാണ് മരിച്ചത്.

അസം-ബംഗാള്‍ അതിര്‍ത്തിയിലെ അലിപുരില്‍ വച്ചാണ് സംഭവം. ആശുപത്രിയില്‍ കൃത്യസമയത്ത് എത്തിക്കാന്‍ കഴിയാതിരുന്നതാണ് മരണ കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 

കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് നാട്ടില്‍ തിരികെ പോകാന്‍ കഴിയാതെ നജീബ് ബംഗാളില്‍ കുടുങ്ങുകയായിരുന്നു. 40 ദിവസമായി നജീബ് ബംഗാളില്‍ തന്നെയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇത്തരത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ തിരിച്ചു കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. അതിഥി തൊഴിലാളികളുമായി ബംഗാളിലേക്ക് തിരിച്ച സ്വകാര്യ ബസിന്റെ ഡ്രൈവറാണ് നജീബ്. തൃശൂരിലെ ജയ്ഗുരു എന്ന ബസാണ് ഇദ്ദേഹം ഓടിച്ചിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു