കേരളം

സര്‍ക്കാര്‍ സര്‍വീസില്‍ കായിക താരങ്ങള്‍ക്ക് അവസരം: ജൂണ്‍ 15 വരെ അപേക്ഷിക്കാം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രഗത്ഭ കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കേണ്ട സമയപരിധി നീട്ടി. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതിന്റെ കാലാവധി ജൂണ്‍ 15 വൈകീട്ട് അഞ്ചുമണി വരെയാണ് നീട്ടിയത്. കോവിഡ് പശ്ചാത്തലത്തിലാണ് അപേക്ഷ സമര്‍പ്പിക്കാന്‍ കായിക താരങ്ങള്‍ക്ക് കൂടുതല്‍ സമയം അനുവദിച്ചത്.

2015-19 വര്‍ഷങ്ങളിലെ ഒഴിവുകളിലെ നിയമനത്തിനാണ് കായിക താരങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചത്. കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുന്ന പദ്ധതി പ്രകാരമാണ് അപേക്ഷ ക്ഷണിച്ചത്. ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് പൊതുഭരണ (സര്‍വീസസ്-സി) വകുപ്പില്‍ ജൂണ്‍ 22 നകം ലഭിക്കണം.  www.sportsquota.sportscouncil.kerala.gov.in  എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമര്‍പ്പിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ

സെമസ്റ്റര്‍ സംവിധാനം ഇല്ല, വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷ നടത്താന്‍ സിബിഎസ്ഇ

മഞ്ഞുമ്മല്‍ ബോയ്‌സ് തരംഗം ഇനി ഒടിടിയില്‍; റിലീസ് പ്രഖ്യാപിച്ചു

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ