കേരളം

യുവാവിനെ തലയ്ക്കടിച്ചു കൊന്നു; സുഹൃത്തുക്കള്‍ മൃതദേഹം പാറക്കുളത്തില്‍ തള്ളി; തെളിവ് നശിപ്പിക്കാന്‍ സ്വന്തം വീട് കത്തിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: പാറക്കുളത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. പുത്തൂര്‍മുക്ക് തടത്തില്‍ മനുഭവനില്‍ 32 കാരനായ മനുരാജിനെ കൊലപ്പെടുത്തിയ കേസിലാണ് പട്ടാഴി തെക്കേത്തേരി നരിക്കോട് പുത്തന്‍വീട്ടില്‍ പൗലോസ്, കലയപുരം പാറവിള വിഷ്ണുഭവനില്‍ മോഹനന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി അഞ്ചിനായിരുന്നു കൊലപാതകം. ഭാര്യ അശ്വതിയുടെ വീടിനു സമീപം അന്തമണില്‍ പാറക്കുളത്തില്‍ മനുരാജിന്റെ മൃതദേഹം കണ്ടത്.

മനുരാജിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കിയിരുന്നു. തൊട്ടടുത്ത ദിവസം മനുരാജിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണത്തില്‍ സംശയമുണ്ടെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും മരണകാരണം തലയ്‌ക്കേറ്റ അടിയാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുമാണ് അന്വേഷണം ബലപ്പെടുത്തിയതും കൊലപാതകമെന്നു കണ്ടെത്താനിടയാക്കിയതും.

മനുരാജും പ്രതികളും സുഹൃത്തുക്കളും ഒന്നിച്ചു കൂലിപ്പണി ചെയ്യുന്നവരുമായിരുന്നു. ജനുവരി രണ്ടിന് ജോലിക്കുശേഷം പൗലോസിന്റെ വീട്ടില്‍ ഒരുമിച്ചു മദ്യപിച്ച ഇവര്‍ തമ്മില്‍ മരക്കച്ചവടം നടത്തിയതിലെ പണത്തെച്ചൊല്ലി തര്‍ക്കമുണ്ടായി. തര്‍ക്കം കൈയാങ്കളിയിലെത്തിയതോടെ പൗലോസ് മരക്കമ്പുകൊണ്ട് മനുരാജിന്റെ തലയ്ക്കടിച്ചു. അടിയേറ്റ് മനുരാജ് മരിച്ചു. മൃതദേഹം രാത്രി പാറക്കുളത്തില്‍ തള്ളി. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി ദിവസങ്ങള്‍ക്കകം പൗലോസ് വീട് തീയിട്ട് കത്തിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്